ശുഭപ്രതീക്ഷകൾ വീട്ടിൽ നിന്ന് തുടങ്ങട്ടെ; ഹോംസ്റ്റഡ് പ്രോജെക്റ്റ്സ് മാനേജിങ് ഡയറക്ടർ ലത്തീഫ് കൈനിക്കര
മാറിയ അവസ്ഥ മറ്റേതു മേഖലയെയും പോലെ പാർപ്പിട മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരും. നിലവിലെ സങ്കൽപ്പങ്ങളും, ആശയങ്ങളും വിട്ടു മാറി ചിന്തിക്കാൻ ഉപഭോക്താക്കളെ ഇത് പ്രേരിപ്പിക്കും. വീട്ടിലിരുന്നു സുരക്ഷിതരാവുക എന്നതാണ് ഈ കോവിഡ് കാലം പോലും നമ്മെ പഠിപ്പിക്കുന്നത്.
കോവിഡ് 19 മഹാമാരി മനുഷ്യരാശി കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂഖണ്ഡങ്ങൾ കടന്ന്, മനുഷ്യരെയും, അവരുടെ വിലപ്പെട്ടവയും തകർത്ത് ജീവന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്ത് അത് തേരോട്ടം തുടരുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും, ലോകമാകെ കണ്ണോടിച്ചാൽ മനസ്സിലാകും, കോവിഡിനെതിരെ മനുഷ്യൻ നടത്തുന്ന പോരാട്ടം. ലോക മഹാ യുദ്ധങ്ങളോടും, മഹാമാരികളോടും പോരടിച്ചു വിജയിച്ചാണല്ലോ നാം മനുഷ്യർ ചരിത്രം രചിട്ടുള്ളത്. അതുകൊണ്ട് കോവിഡിനെ നാം പരാജയപ്പെടുത്തും; തീർച്ച. കോവിഡ് 19 നു ശേഷം ലോകം തന്നെ പുതിയൊരു ദിശയിലൂടെ സഞ്ചരിച്ചേക്കാം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങളും കണ്ടേക്കാം. സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ പ്രത്യേകിച്ചും.കേരളത്തെ പൊതുവെയും, മലപ്പുറത്തെ പ്രത്യേകിച്ചും ഈ അവസ്ഥ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എങ്കിൽ പോലും ഈ പ്രതികൂല സാഹചര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
മാറിയ അവസ്ഥ മറ്റേതു മേഖലയെയും പോലെ പാർപ്പിട മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരും. നിലവിലെ സങ്കൽപ്പങ്ങളും, ആശയങ്ങളും വിട്ടു മാറി ചിന്തിക്കാൻ ഉപഭോക്താക്കളെ ഇത് പ്രേരിപ്പിക്കും. വീട്ടിലിരുന്നു സുരക്ഷിതരാവുക എന്നതാണ് ഈ കോവിഡ് കാലം പോലും നമ്മെ പഠിപ്പിക്കുന്നത്. ഏറ്റവും അത്യാവശ്യമുള്ള ഒരു ഘടകമായി ഈ കോവിഡ് കാലത്ത് വീട് മാറി എന്ന് സാരം. മലപ്പുറം ജില്ലയിലെ ഞങ്ങളുടെ പാർപ്പിട ഉപഭോക്താക്കൾ ഭൂരിഭാഗവും പ്രവാസികളാണ്. അതും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർ. പുതിയ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളിൽ പാർപ്പിടങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും, അതിനു വേണ്ടി പണം ചിലവാക്കുന്ന കാര്യത്തിലും, അവർ സൂക്ഷമത പുലർത്തും. ആഡംബര വീടുകൾക്ക് വേണ്ടി പണം ചിലവാക്കുന്നതിൽ നിന്നും മാറി ബഡ്ജറ്റ് ശ്രേണിയിലുള്ള എന്നാൽ സുരക്ഷിതത്വവും സൗകര്യങ്ങളും തികഞ്ഞ അപ്പാർട്മെന്റുകളിലേക്കാവും ഇനി ശ്രദ്ധ. ബാങ്കുകൾ ഇപ്പോൾ തന്നെ ഈ മേഖലയിൽ വേണ്ടത്ര പ്രോത്സാഹനവും നൽകി വരുന്നു. കുറെയധികം കുടുംബങ്ങൾ നാട്ടിലേക്കു താമസം മാറുമ്പോൾ കൂടുതൽ വീടുകൾ ആവശ്യമായി വരും. അതൊരു വരുമാന മാർഗം ആക്കാവുന്നതുമാണ്. മലപ്പുറം ജില്ലയിൽ തന്നെ ഏതാണ്ട് 2500 വീടുകൾ ഉടൻ ആവശ്യമായി വരും എന്നാണ് കണക്കാക്കപ്പെടുന്നത്.
ഹോംസ്റ്റഡിനെ സംബന്ധിച്ചിടത്തോളം കസ്റ്റമേഴ്സിന്റെ കൂടെ നിന്നുകൊണ്ട്, ചുരുങ്ങിയ മുതൽ മുടക്കിൽ എക്കാലവും മൂല്യമുള്ള നിക്ഷേപവും, ജീവിത സൗകര്യവുമായാണ് ഓരോ പ്രൊജക്റ്റും അവതരിപ്പിക്കുന്നത്. 30 ലക്ഷം രൂപയിൽ തുടങ്ങുന്ന കോംപാക്ട് അപാർട്മെന്റ് ശ്രേണിയിൽ ഉള്ള ഈ വീടുകൾ ചുരുങ്ങിയ മുതൽ മുടക്കിൽ എത്രയും പെട്ടന്ന് വീടുകൾ സ്വന്തമാകുകയെന്ന മലയാളിയുടെ ആഗ്രഹ പൂർത്തീകരണത്തിന് ഏറ്റവും അനുയോജ്യം എന്നർത്ഥം. സമൂഹത്തിന്റെ സാമ്പത്തിക മേഖലയുടെ ജീവനാഡിയാണ് നിർമ്മാണ മേഖല. അതുകൊണ്ടു തന്നെ സർക്കാരിൽ നിന്നും,ബാങ്കുകളിൽ നിന്നും ഉത്തേജന നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. മാറിയ സാഹചര്യത്തിലും നിർമ്മാണ മേഖല കൂടുതൽ കരുത്താർജ്ജിച്ചു മുന്നോട്ടുപോകുമെന്ന് പ്രത്യാശിക്കുന്നു.