എച്ച്ഡിഎഫ്സിയുടെ അറ്റാദായത്തിൽ വൻ ഇടിവ്; കൊവിഡ് വൈറസ് മൂലമുളള ആഘാതം അനുഭവപ്പെട്ടതായി ധനകാര്യ സ്ഥാപനം

എച്ച്ഡി‌എഫ്‌സിയുടെ അറ്റ ​​പലിശ വരുമാനം - അതായത് പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം - ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 13.54 ശതമാനം ഉയർന്ന് 3,564 കോടി രൂപയായി.
 

hdfc net profit decline Q4 FY20

മുംബൈ: ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്സി) മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 2,232.53 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.98 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 11,975.72 കോടി രൂപയാണെന്ന് റെഗുലേറ്ററി ഫയലിംഗിൽ എച്ച്ഡിഎഫ്സി അറിയിച്ചു. 2019 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ വായ്പദാതാവിന്റെ മൊത്തം വരുമാനം 11,580.05 കോടി രൂപയായിരുന്നു.

എച്ച്ഡി‌എഫ്‌സിയുടെ അറ്റ ​​പലിശ വരുമാനം - അതായത് പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം - ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 13.54 ശതമാനം ഉയർന്ന് 3,564 കോടി രൂപയായി.

അറ്റ പലിശ മാർജിൻ - വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ/ ബാങ്കുകളുടെ ലാഭത്തിന്റെ പ്രധാന ഗേജ് - 2019-20 നാലാം പാദത്തിൽ 3.4 ശതമാനമായി. മുൻ‌വർഷം ഇത് 3.3 ശതമാനമായിരുന്നു.

മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ എച്ച്ഡിഎഫ്സി 1,274 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കോവിഡ് -19 ന്റെ ആഘാതം കണക്കിലെടുത്താണിത്. കഴിഞ്ഞ വർഷം ഇത് 398 കോടി രൂപയായിരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതം 2019-20 സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടാഴ്ചയോടെ അനുഭവപ്പെട്ടതായി എച്ച്ഡിഎഫ്സി അറിയിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ മുഖവില 2 രൂപ വീതമുള്ള ഇക്വിറ്റി ഷെയറിന് 21 രൂപ ലാഭവിഹിതം എച്ച്ഡിഎഫ്സി ബോർഡ് ശുപാർശ ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios