ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് എച്ച് ആന്റ് എം; 30 കടകളും അടച്ചുപൂട്ടും
ലോകമാകെ 5000ത്തോളം ഔട്ട്ലെറ്റുകളാണ് കമ്പനിക്കുള്ളത്.
മുംബൈ: സ്വീഡിഷ് ഫാഷൻ ഭീമനായ എച്ച് ആന്റ് എം 30 ഓളം കടകൾ അടച്ചുപൂട്ടും. സ്പെയിനിലെ കടകളാണ് അടയ്ക്കുന്നത്. ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടും. കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ലോകമാകെ 5000ത്തോളം ഔട്ട്ലെറ്റുകളാണ് കമ്പനിക്കുള്ളത്. 350 ഓളം കടകൾ അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയതാണ്. അതേസമയം 100 കടകൾ വേറെ തുറക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. ഇത് ഓൺലൈൻ വിപണി ലക്ഷ്യമിട്ടാണ്.
1,100 ജീവനക്കാരെ സ്പെയിനിൽ പരമാവധി പിരിച്ചുവിടേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. അടച്ചുപൂട്ടൽ നടപടികൾ ഈ സാമ്പത്തിക വർഷം ആകെ നീണ്ടുനിൽക്കും. എന്നാൽ, സ്പെയിനിൽ മാത്രമാണ് കമ്പനി പിരിച്ചുവിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെല്ലാം നിലവിലെ സ്ഥിതി തുടരും.