ദൈവത്തിന് പോലും ഇന്‍ഫോസിസിന്‍റെ പ്രക്രിയകളില്‍ മാറ്റം വരുത്താനാവില്ല :നീലേകനി

പ്രശ്‌നം പരിഹരിക്കുന്നതുവരെ കമ്പനിയുടെ ക്ലയന്റുകൾ ചെലവ് തടയുമെന്ന ആശങ്കയില്ല. ആശങ്കകൾ പരിഹരിക്കുന്നതിന് ഇൻഫോസിസ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇൻഫോസിസിൽ വിശ്വാസമുണ്ട്, ഡീൽ ഫ്ലോ എക്കാലത്തെയും പോലെ മികച്ചതായി തുടരുന്നുണ്ടെന്നും നീലേകനി പറഞ്ഞു.

God could not change numbers in infosys data sheets

ബെംഗളുരു: ദൈവത്തിന് പോലും ഇൻഫോസിസിന്റെ ശക്തമായ പ്രക്രിയകളിൽ മാറ്റം വരുത്താനാവില്ലെന്ന് ഇൻഫോസിസ് ചെയർമാൻ നന്ദൻ നീലേകനി. അടുത്തിടെയുണ്ടായ ആരോപണങ്ങൾ ഞങ്ങളുടെ ഫിനാൻസ് ടീമിനെ അപമാനിക്കുന്നതാണ്. എന്നാൽ,  അന്വേഷണത്തെ പക്ഷപാതപരമായി കാണാൻ  ആഗ്രഹിക്കുന്നില്ല. ബോർഡ് ഐടി കമ്പനിയുടെ മാനേജ്മെന്റിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുന്നതുവരെ കമ്പനിയുടെ ക്ലയന്റുകൾ ചെലവ് തടയുമെന്ന ആശങ്കയില്ല. ആശങ്കകൾ പരിഹരിക്കുന്നതിന് ഇൻഫോസിസ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇൻഫോസിസിൽ വിശ്വാസമുണ്ട്, ഡീൽ ഫ്ലോ എക്കാലത്തെയും പോലെ മികച്ചതായി തുടരുന്നുണ്ടെന്നും നീലേകനി പറഞ്ഞു.

കമ്പനി സിഇഒ സലീൽ പരേഖും സിഎഫ്ഒ നിലഞ്ജൻ റോയിയും ലാഭം പെരുപ്പിക്കാൻ അനധികൃത നടപടികൾ സ്വീകരിച്ചതായി വിസിൽ ബ്ലോവർമാർ കമ്പനിയുടെ ബോർഡിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും മെയിൽ അയച്ചിരുന്നു. സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ വരുന്നതിന് മുമ്പ് ആഭ്യന്തര ഓഡിറ്റര്‍മാരായ ഏണസ്റ്റ് ആന്‍ഡ് യംഗ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അവര്‍ നല്‍കിയ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിസില്‍ബ്ലോവേഴ്‌സ് ഉന്നയിച്ച ആരോപണങ്ങളില്‍ ചില വിഷയങ്ങള്‍ പുന:പരിശോധിക്കുവാന്‍ സ്വതന്ത്ര ഇന്‍റേണല്‍ ഓഡിറ്റര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഫോസിസ് നാഷണല്‍
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios