ഞങ്ങൾ ആവശ്യപ്പെടുന്ന ഒരേയൊരു ഡൊണേഷൻ; നിങ്ങളുടെ കുട്ടിയെ ഞങ്ങളെ ഏല്പിക്കുക

ഡൊണേഷന്‍ എന്ന സമ്പ്രദായം തന്നെ ഒഴിവാക്കിയാണ് ജെംസ് അഡ്മിഷന്‍ സാധ്യമാക്കുന്നത്, കൂടാതെ ഈ കൊറോണക്കാലക്കാലത്ത് പ്രി കെജി മുതല്‍ ഗ്രേഡ് 3 വരെയുള്ള വിഭാഗങ്ങളില്‍ ജൂണ്‍ 30 വരെയുള്ള അഡ്മിഷനുകള്‍ക്ക് അഡ്മിഷന്‍ ഫീസും ഒഴിവാക്കിയിരിക്കുന്നു.

GEMS Modern Academy offers international standard in education

അന്താരാഷ്ട്ര തലത്തില്‍ ഗുണമേന്മയാര്‍ന്ന വിദ്യാഭ്യാസത്തിന്റെ പര്യായമായി മാറിയ ജെംസ് മോഡേണ്‍ അക്കാദമി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് നാല് വര്‍ഷം മുമ്പാണ്. ലോകപ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ ജെംസ് എഡ്യൂക്കേഷന്‍ ദുബായുടെ ഭാഗമാണ് ജെംസ് മോഡേണ്‍ അക്കാദമി, കൊച്ചി.

GEMS Modern Academy offers international standard in education

13 രാജ്യങ്ങളിലായി രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് ജെംസില്‍ നിന്നും നിലവില്‍ വിദ്യ അഭ്യസിക്കുന്നത്. ജെംസ് കൊച്ചിയിലെത്തുന്നു എന്നത് തന്നെ വിദ്യാഭ്യാസമേഖലയില്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. മക്കളെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ മികവോടെ വാര്‍ത്തെടുക്കണമെന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഇരുകൈയ്യും നീട്ടിയാണ് അക്കാദമിയെ വരവേറ്റത്. സ്‌റ്റേറ്റ്, സെന്‍ട്രല്‍ സിലബസ്സുകള്‍ക്കുപരിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ള IB (International Baccalaureate)/IGCSE സിലബസ്സാണ് പ്രി കെജി മുതല്‍ ഗ്രേഡ് 9 വരെയുള്ള ക്ലാസ്സുകളില്‍ ഞങ്ങള്‍ പിന്തുടരുന്നത്. 

ജെംസ് അവതരിപ്പിച്ച പഠനരീതികളെ അമ്പരപ്പോടെയാണ് ആദ്യകാലങ്ങളില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സമീപിച്ചത്. കൊച്ചിയ്ക്കും, കേരളത്തിനും അതുവരെ പരിചിതമായിരുന്ന നൂതനവിദ്യാഭ്യാസരീതികളെല്ലാം ഒരു ദിവസം കൊണ്ട് പഴങ്കഥയായി.

GEMS Modern Academy offers international standard in education

മികച്ച പഠനത്തിലുപരി ജീവിതത്തില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യങ്ങളെ വാര്‍ത്തെടുക്കുകയാണ് ജെംസ് മോഡേണ്‍ അക്കാദമി ചെയ്യുന്നത്. വിദ്യാഭ്യാസം ആരംഭിച്ച് ചെറിയ കാലഘട്ടത്തില്‍ തന്നെ കുട്ടികളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലുമുണ്ടായ മികച്ച, വലിയ മാറ്റങ്ങളാണ് ഉന്നത നിലവാരമുള്ള ഞങ്ങളുടെ വിദ്യാഭ്യാസരീതിയുടെ തെളിവായി വിലയിരുത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങൾ പാലിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം  ജെംസ് സ്വന്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസരീതിയില്‍ മാത്രമല്ല ജെംസ് മോഡേണ്‍ അക്കാദമി വേറിട്ട് നില്‍ക്കുന്നത്. ചെറുതായെങ്കിലും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും അഡ്മിഷന്‍ സമയത്ത് വലിയ ഡൊണേഷന്‍ കൈപ്പറ്റുന്ന ഇക്കാലത്ത് ഡൊണേഷന്‍ എന്ന സമ്പ്രദായം തന്നെ ഒഴിവാക്കിയാണ് ജെംസ് അഡ്മിഷന്‍ സാധ്യമാക്കുന്നത് എന്നത് ഒരു വലിയ വിശേഷം തന്നെയാണ്, കൂടാതെ ഈ കൊറോണക്കാലക്കാലത്ത് പ്രി കെജി മുതല്‍ ഗ്രേഡ് 3 വരെയുള്ള വിഭാഗങ്ങളില്‍ ജൂണ്‍ 30 വരെയുള്ള അഡ്മിഷനുകള്‍ക്ക് അഡ്മിഷന്‍ ഫീസും ഒഴിവാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തുന്നതിലൂടെ അധികം കുട്ടികളിലേയ്ക്ക് ലോകോത്തരവിദ്യാഭ്യാസം എത്തിക്കുവാന്‍ സാധിക്കും എന്നതാണ് ജെംസ് ലക്ഷ്യമിടുന്നത്.

 

സ്മാര്‍ട്ട് ക്ലാസ്സുകള്‍, ഏറ്റവും മികച്ച അധ്യാപകര്‍, നിരന്തരമായ അധ്യാപക-രക്ഷിതാ ആശയവിനിമയങ്ങള്‍, തുടങ്ങി കൊച്ചിയിലെയോ, കേരളത്തിലെയോ ഏതെങ്കിലുമൊരു സ്‌കൂളിന് കിടപിടിക്കാനാകാത്ത സൗകര്യങ്ങളാണ് ജെംസ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാറുന്ന കാലഘട്ടങ്ങളോടും, സാഹചര്യങ്ങളോടും മത്സരിച്ച് വിജയം കൈവരിക്കുവാനുതകുന്നവരായാണ് ഓരോ വിദ്യാര്‍ത്ഥിയേയും ജെംസ് വാര്‍ത്തെടുക്കുന്നത്. പഠനത്തിന് പുറമേ കുട്ടികളിലെ സര്‍ഗ്ഗാത്മകതയും, കായികപരമായ കഴിവുകളും വളര്‍ത്തിയെടുക്കുവാനും ഞങ്ങള്‍ സവിശേഷ ശ്രദ്ധനല്‍കുന്നു.  

കൂടുതൽ വിവരങ്ങൾക്ക്: www.gemsmodernacademy-kochi.com/book-a-school-tour/?fbclid=IwAR3RhzjZOHNzizCFsL8xkGCItMeMYrWsV4EPmnhPnjRuD51TfWUZ6yi_7wc

Latest Videos
Follow Us:
Download App:
  • android
  • ios