മുന്‍ സിഎജി വിനോദ് റായ് ഇനി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാന്‍
ഇന്ത്യയുടെ മുന്‍ സിഎജിയും ഐക്യരാഷ്ട്രസഭയുടെ എക്‌സ്റ്റേണല്‍ ഓഡിറ്റേര്‍സ് പാനലിന്റെ മുന്‍ അധ്യക്ഷനുമായിരുന്നു വിനോദ് റായ്. കല്യാണ്‍ ജ്വല്ലേര്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു.
കൊച്ചി: കേരളത്തില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ (Kalyan jewellers) തലപ്പത്തേക്ക് മുന്‍ സിഎജി വിനോദ് റായ് (Vinod Rai). വിനോദ് റായിയെ ചെയര്‍മാനാക്കാനുള്ള തീരുമാനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് കല്യാണ്‍ ജ്വല്ലേര്‍സ് ഇന്ത്യ പ്രൈവറ്റ്
ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്റ് നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്ടറുമായാണ് നിയമനം. തീരുമാനത്തിന് ഓഹരി ഉടമകളുടെയും റെഗുലേറ്ററി അനുമതിയും ലഭിക്കേണ്ടതുണ്ട്. അതേസമയം ടിഎസ് കല്യാണരാമന്‍ കമ്പനിയുടെ മാനേജിങ്
ഡയറക്ടറായി തുടരും.
ഇന്ത്യയുടെ മുന്‍ സിഎജിയും ഐക്യരാഷ്ട്രസഭയുടെ എക്‌സ്റ്റേണല്‍ ഓഡിറ്റേര്‍സ് പാനലിന്റെ മുന്‍ അധ്യക്ഷനുമായിരുന്നു വിനോദ് റായ്. കല്യാണ്‍ ജ്വല്ലേര്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് വിനോദ് റായ് പ്രതികരിച്ചു. ആഹ്ലാദത്തോടെയാണ് വിനോദ് റായിയെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ടിഎസ് കല്യാണരാമനും വ്യക്തമാക്കി. കമ്പനിയുടെ പുരോഗതിക്കായി എടുത്ത ഒരു സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
റിലയൻസിനും ലുലുവിനും ഇല്ലാത്ത വിലക്കോ? നാളെ കട തുറക്കാൻ ഒറ്റക്കെട്ടായി വ്യാപാരികൾ
കൊച്ചി: എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.
ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്നും വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും നാളെ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിസി ജേക്കബ് അറിയിച്ചു.
കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്സ് അസ്സോസിയേഷന്‍, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനൊപ്പമാണ്.