എല്ലാ അവശ്യസാധനങ്ങളും 24 മണിക്കൂറിൽ വീട്ടിലേക്ക്: വിപണി പിടിക്കാൻ ഫുഡ്‍മാസോൺ ആപ്പ്

ഫുഡ്മാസോണ്‍ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ഇ- മെയില്‍, കസ്റ്റമര്‍ കെയറില്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ നേരിട്ട് വിളിച്ച് സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതിനായി കമ്പനി വിപുലമായ കസ്റ്റമര്‍ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 
 

foodmazone.com is largest online food and grocery store in Kerala

ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവന പാരമ്പര്യമുളള ന്യൂഹരിശ്രീ ഏജന്‍സി ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പിങിന് ഫുഡ്മാസോണ്‍ എന്ന പുതു സംരംഭം അവതരിപ്പിക്കുന്നു. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകളിലേക്ക് എത്തിക്കുകയെന്നതാണ് ഫുഡ്മാസോണിന്‍റെ ലക്ഷ്യം. ഫുഡ്മാ ബ്രാന്‍ഡില്‍ 350 ല്‍ അധികം ഉല്‍പ്പന്നങ്ങളും മറ്റ് പ്രമുഖ കമ്പനികളുടെ 5,000 ത്തിലേറെ ഉല്‍പ്പന്നങ്ങളുമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ഫുഡ്മാസോണ്‍ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ്, ഇ- മെയില്‍, കസ്റ്റമര്‍ കെയറില്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ നേരിട്ട് വിളിച്ച് സാധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതിനായി കമ്പനി വിപുലമായ കസ്റ്റമര്‍ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 24 മണിക്കൂറുകള്‍ക്കകം വീടുകളിലേക്ക് എത്തിക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ തൃശ്ശൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ക്യാഷ് ഓണ്‍ ഡെലിവറി, വെബ്സൈറ്റിന്‍റെ ബാങ്ക് ഗേറ്റ് വേ വഴി ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും നിങ്ങള്‍ക്ക് പണമടയ്ക്കാം. അടുത്ത മൂന്ന് മാസത്തിനകം എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ന്യൂ ഹരിശ്രീ ഏജന്‍സി ആലോചിക്കുന്നത്. തുടര്‍ന്ന് സേവനം കേരളത്തില്‍ എല്ലായിടത്തും നടപ്പാക്കും.  

foodmazone.com is largest online food and grocery store in Kerala
 

ഹരിശ്രീയില്‍ നിന്ന് ന്യൂ ഹരിശ്രീയിലേക്ക്

ഫുഡ്മാസോണ്‍ കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ശൃംഖലകളില്‍ ഒന്നാണ്. 100 ബ്രാന്‍ഡുകളുടേത് ഉള്‍പ്പടെ 18,000 ത്തോളം ഉല്‍പ്പന്ന നിരയാണ് ഫുഡ്മാസോണ്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 1992 ലാണ് ഹരിശ്രീ ഏജന്‍സി ആരംഭിക്കുന്നത്. ഇന്ത്യന്‍ അടുക്കളയ്ക്ക് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തായാണ് കമ്പനി ആരംഭിക്കുന്നത്. 2017 ല്‍ ഹരിശ്രീ ഏജന്‍സി ന്യൂ ഹരിശ്രീ ഏജന്‍സി എന്ന് റീബ്രാന്‍ഡ് ചെയ്തു.    

കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആര്‍) ഭാഗമായി വിരുമാനത്തിന്‍റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഇതിനായി അന്നപൂര്‍ണ്ണ ദൗത്യമെന്ന പദ്ധതിക്കും ഫുഡ്മാസോണ്‍ തുടക്കം കുറിച്ചു. അന്നപൂര്‍ണ്ണാ പദ്ധതി പ്രകാരം നിരാലംബരായ സ്ത്രീകള്‍ മാത്രമുളള കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുളള ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്‍കുന്നു. ഫുഡ്മാസോണിന്‍റെ സംരംഭത്തിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം.

പര്‍ച്ചേസ് ചെയ്യാനും മറ്റ് വിവരങ്ങള്‍ക്കും https://foodmazone.com/ എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും foodmazone ആപ്പ് ഡൗണ്‍ലോര്‍ഡ് ചെയ്യുക. 500 രൂപയ്ക്ക് ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഫുഡ്മാസോണ്‍ ഇപ്പോള്‍ ഡെലിവറി ചാര്‍ജുകള്‍ ഈടാക്കുന്നില്ല (തൃശ്ശൂരില്‍ മാത്രം). 

 

Latest Videos
Follow Us:
Download App:
  • android
  • ios