ബിസിനസുകാർക്ക് വായ്പാ സഹായത്തുക വർധിപ്പിച്ച് ഫ്ലിപ്‌കാർട്ട്
രാജ്യത്തെ നിരവധി എംഎസ്എംഇകൾക്ക് വളരാനും വികസിക്കാനും സാധിക്കുന്ന വിധത്തിൽ ഇ - കൊമേഴ്സ് രംഗം വലിയ മാറ്റത്തിന് സഹായിച്ചെന്ന് ഫ്ലിപ്കാർട്ടിന്റെ ഫിൻടെക് ആന്റ് പേമെന്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായ രഞ്ജിത്ത് ബൊയനപ്പള്ളി പറഞ്ഞു.
ബെംഗളൂരു: തങ്ങളുടെ പങ്കാളികളായ വിൽപ്പനക്കാർക്കുള്ള വായ്പാ സഹായത്തുക വർധിപ്പിച്ച് ഫ്ലിപ്കാർട്ട്. വിൽപ്പനക്കാരുടെ ബിസിനസ് വളർത്താൻ ലക്ഷ്യമിട്ടുള്ള ഫ്ലിപ്കാർട്ട് ഗ്രോത്ത് കാപിറ്റൽ പദ്ധതി വഴിയുള്ള സഹായത്തുകയാണ് വർധിപ്പിച്ചത്.
വർക്കിങ് കാപിറ്റൽ ലോൺ പ്രോഗ്രാമിലേക്ക് നിലവിലുള്ള വിവിധ പദ്ധതികൾ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ലയിപ്പിച്ചു. ഇതുവഴി ഫ്ലിപ്കാർട്ട് വഴി വിൽപ്പന നടത്തുന്നവർക്ക് അഞ്ച് ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെ മൂലധന സഹായം ലഭ്യമാകും.
രാജ്യത്തെ നിരവധി എംഎസ്എംഇകൾക്ക് വളരാനും വികസിക്കാനും സാധിക്കുന്ന വിധത്തിൽ ഇ - കൊമേഴ്സ് രംഗം വലിയ മാറ്റത്തിന് സഹായിച്ചെന്ന് ഫ്ലിപ്കാർട്ടിന്റെ ഫിൻടെക് ആന്റ് പേമെന്റ് ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റായ രഞ്ജിത്ത് ബൊയനപ്പള്ളി പറഞ്ഞു.
ഈട് വച്ചും അല്ലാതെയും ഒൻപത് ശതമാനം വരെ പലിശയ്ക്ക് ഇതിലൂടെ ബിസിനസുകാർക്ക് വായ്പ ലഭ്യമാകും. അപേക്ഷിച്ച് 24 മണിക്കൂറിനകം സഹായം ലഭ്യമാകുന്ന രീതിയിലാണ് ഫ്ലിപ്കാർട്ട് സംവിധാനം പ്രവർത്തിക്കുന്നത്. ഓൺലൈനായി പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും നിലനിൽക്കാനും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona