ഉൾക്കരുത്തുകൊണ്ട് ഉയർന്നു പറന്ന വനിതാരത്നങ്ങൾക്ക് ആദരവൊരുക്കി ഈസ്റ്റേൺ ഭൂമിക

ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന്റെ ഭാഗമാണ് ഈ പുരസ്‌കാരം.

eastern bhoomika award


സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെയും ഉൾക്കരുത്തുകൊണ്ടും വിജയം വരിച്ച ഒട്ടേറെ സ്ത്രീരത്നങ്ങളുണ്ട്. അവരുടെ പ്രവർത്തനങ്ങളും ധീരമായ ചുവടുവയ്പ്പും മറ്റുള്ളവരിലേക്ക് പകരുന്ന ഊർജം ചെറുതല്ല. ഈ കൊവിഡ് കാലത്തും ഒട്ടേറെ മാലാഖമാർ നമുക്ക് ചുറ്റും മാർഗ്ഗദീപമായി ചിറകിലുയർന്നിട്ടുണ്ട്, തണലായി മാറിയിട്ടുണ്ട്. ഇങ്ങനെ മറ്റുള്ളർക്ക് പ്രചോദനമായി മാറിയിട്ടും ലോകം അറിയാതെ പോകുന്ന വനിതകൾക്ക് കഴിഞ്ഞ ആറു  വർഷമായി ആദരവൊരുക്കുകയാണ് ഭൂമികയിലൂടെ ഈസ്റ്റേൺ. സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രശസ്തരല്ലാത്ത വനിതകൾക്കായി ആദരവൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂമിക എന്ന കൂട്ടായ്മ രൂപം കൊണ്ടതും. അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് ഈസ്റ്റേൺ ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്. മാത്രമല്ല, ആദരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളെ ജനങ്ങൾക്ക് നിർദേശിക്കാം.

പതിവ് തെറ്റിക്കാതെ ഈസ്റ്റേൺ ഈ വർഷവും വനിതാദിനത്തിൽ വേറിട്ട വനിതാ രത്നങ്ങളെ ആദരിക്കുമ്പോൾ നിങ്ങളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ച സ്ത്രീകളെ നോമിനേറ്റ് ചെയ്യാം. അത് ഭാര്യയോ, സുഹൃത്തോ, മകളോ, സ്ഥാപനത്തിലെ മേധാവിയോ, സഹപാഠികളോ, അധ്യാപികയോ ആരുമാകാം. ഇവരിൽ നിന്നും സ്പെഷ്യൽ ജൂറി തിരഞ്ഞെടുക്കുന്ന ആളുകളെയാണ് ഭൂമികയിലൂടെ ആദരിക്കുന്നത്. ഈസ്റ്റേൺ ഭൂമിക ഐക്കോണിക് വുമൺ ഓഫ് യുവർ ലൈഫ് ക്യാംപെയിന്റെ ഭാഗമാണ് ഈ പുരസ്‌കാരം.


ഉൾക്കരുത്തിന്റെ ബലത്തിൽ നിശ്ചയദാർഢ്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൊയ്ത സ്ത്രീകൾക്ക് വനിതാദിനത്തിൽ ആദരവേകുന്നതിലും മികച്ച തീരുമാനമില്ല. അതിൽ ഈസ്റ്റേണിന് അഭിമാനിക്കാം. മാത്രമല്ല, സ്ത്രീകൾക്ക് അർഹിക്കുന്ന ആദരവ് നൽകാൻ എന്നും ഈസ്റ്റേൺ മുൻകൈയെടുക്കാറുണ്ട്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഈസ്റ്റേണിന്റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരിൽ 40 ശതമാനവും സ്ത്രീകളാണെന്നുള്ളത്. സമൂഹത്തിൽ മാറ്റങ്ങൾ വരുത്തിയ, അർഹതയുള്ള കരങ്ങളിലേക്ക് ഭൂമികയുടെ ആദരവെത്തിക്കാൻ നമുക്ക് ഒന്നായി ശ്രമിക്കാം.

 

Latest Videos
Follow Us:
Download App:
  • android
  • ios