കോഗ്നിസെന്റ് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നു; നടപടി കൂടുതല്‍ അമേരിക്കക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍

അമേരിക്കൻ കമ്പനിയായ കോഗ്നിസെന്റ് വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടന്നിരുന്നില്ല.

cognizant layoff project for cut cost

മുംബൈ: പ്രതിമാസം ലക്ഷക്കണക്കിന് രൂപ വേതനം വാങ്ങുന്നവരെ പിരിച്ചുവിടാൻ ഐടി കമ്പനിയായ കോഗ്നിസെന്റ് തീരുമാനിച്ചതായി സൂചന. ഉയർന്ന ശമ്പളം വാങ്ങുന്ന രാജ്യത്തെ 350 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്.

അമേരിക്കൻ കമ്പനിയായ കോഗ്നിസെന്റ് വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടന്നിരുന്നില്ല.

പ്രതിവർഷ വേതനം 80 ലക്ഷം മുതൽ 1.2 കോടി വരെ വാങ്ങുന്നവരെയാണ് കമ്പനി പറഞ്ഞുവിടുന്നത്. ഈ ഗണത്തിൽ 350 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം ഇവരെല്ലാം 50 നും 55 നും ഇടയിൽ പ്രായമുള്ളവരാണെന്ന മറ്റൊരു വിവരവും പുറത്തുവന്നിട്ടുണ്ട്.

പിരിച്ചുവിടുന്ന ജീവനക്കാരെല്ലാം ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവരാണെന്നാണ് സൂചന. അമേരിക്കയിൽ ട്രംപ് സർക്കാർ നടപ്പിലാക്കിയ തൊഴിൽ നിയമങ്ങളും മറ്റുമാണ് പിരിച്ചുവിടൽ നടപടികൾക്ക് കാരണമായത്. കൂടുതൽ അമേരിക്കക്കാർക്ക് ജോലി നൽകണമെന്ന സാഹചര്യത്തിൽ നിലവിലെ ജീവനക്കാരിൽ നല്ലൊരു ശതമാനത്തെ പിരിച്ചുവിട്ട് ചെലവുചുരുക്കാനായിരുന്നു അമേരിക്കൻ കമ്പനിയായ കോഗ്നിസെന്റിന്റെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios