കടുത്ത പ്രതിസന്ധിയിൽ കൊക്കക്കോള; ജീവനക്കാരെ പിരിച്ചുവിടും, യൂണിറ്റുകൾ അടയ്ക്കും

നിലവിൽ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒൻപതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.

coca cola financial crisis

ന്യൂയോർക്ക്: കൊവിഡ് മഹാമാരി വിൽപ്പനയെ ബാധിച്ചതോടെ കൊക്കക്കോള കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിടാൻ ആലോചിക്കുന്നു. ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും ശീതളപാനീയ വിപണിയിലെ ഭീമൻ കമ്പനി തീരുമാനിച്ചു.

അമേരിക്ക, കാനഡ, പോർട്ടോ റിക്കോ എന്നിവിടങ്ങളിലെ നാലായിരം പേർക്ക് ബയ്ഔട്ട് ഓഫർ നൽകും. പിന്നാലെ മറ്റ് രാജ്യങ്ങളിലും ഈ നടപടി ഉണ്ടാകും. ഇത് സ്വീകരിക്കുന്നവരുടെ എണ്ണം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കും. 

ആകെ 86200 ജീവനക്കാരാണ് 2019 ഡിസംബർ 31 ലെ കണക്ക് പ്രകാരം കമ്പനിയിൽ ജോലി ചെയ്തത്.  ഇതിൽ 10100 പേരും അമേരിക്കയിലാണ് ജോലി ചെയ്തത്. നിലവിൽ 17 ഓപ്പറേറ്റിങ് യൂണിറ്റുകളാണ് കമ്പനിക്ക് ലോകമാകെ ഉള്ളത്. ഇത് ഒൻപതാക്കി കുറയ്ക്കാനും തീരുമാനമുണ്ട്.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സാമ്പത്തിക പാദത്തിൽ കൊക്കക്കോള വിൽപ്പനയിൽ 28 ശതമാനം ഇടിവാണ് ഉണ്ടായത്. 7.2 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് ഈ സമയത്ത് നടന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios