കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സർക്കാരിന് ലാഭവിഹിതം കൈമാറി
2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു.
തിരുവനന്തപുരം: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ലാഭവിഹിതം കേരള സർക്കാരിന് കൈമാറി. 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്.
മുഖമന്ത്രി പിണറായി വിജയന് സിയാൽ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ലാഭവിഹിതമായ ചെക്ക് കൈമാറി. കേരള സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലുളളത്.
2019-20 സാമ്പത്തിക വർഷം സിയാൽ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു.