അടിസ്ഥാനസൗകര്യങ്ങളിലും പാഠ്യപദ്ധതികളിലും വൻ നിക്ഷേപം നടത്താൻ ചിന്‍മയ വിശ്വവിദ്യാപീഠ്
ഇന്ത്യയില്‍ ലോകോത്തര വിദ്യാഭ്യാസ നൽകുകയെന്ന ദർശനം മുൻനിർത്തി ലക്ഷങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് കല്പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠ്. പിറവത്തെ ഓണക്കൂറില്‍ നിര്‍മ്മിക്കുന്ന സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഈ നിക്ഷേപത്തിന്‍റെ കാതലായ അടയാളമാണ്
ഇന്ത്യയില്‍ ലോകോത്തര വിദ്യാഭ്യാസ നൽകുകയെന്ന ദർശനം മുൻനിർത്തി ലക്ഷങ്ങളുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് കല്പിത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠ്. പിറവത്തെ ഓണക്കൂറില്‍ നിര്‍മ്മിക്കുന്ന സര്‍വകലാശാലയുടെ പുതിയ കാമ്പസ് ഈ നിക്ഷേപത്തിന്‍റെ കാതലായ അടയാളമാണ്. 60 ഏക്കര്‍ സ്ഥലത്ത് അതിവിസ്തൃതമായി പണിതീര്‍ക്കുന്ന പുതിയ കാമ്പസ് വിവിധ വിഭാഗങ്ങളിലായി 3000-ല്‍ അധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. അടുത്ത അദ്ധ്യയനവര്‍ഷം ഇത് പ്രാവര്‍ത്തികമാകും.
വാരിയം റോഡിലെ സിറ്റി കാമ്പസിന്‍റെ നവീകരണവും പുതുതായി പ്രഖ്യാപിച്ച നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും അപ്ഗ്രേഡ് ചെയ്യുകയും പുതിയ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. വരുന്ന അദ്ധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തിന് മുന്‍പ് ഈ പുനരുദ്ധാരണം പൂര്‍ത്തിയാകും. സവിശേഷമായ ഈ തുടക്കത്തില്‍, ഗൗരവതരമായി പരിഗണിക്കുന്ന പുതിയ നിക്ഷേപ പദ്ധതികളില്‍പ്പെടുന്ന മറ്റൊന്ന് നവീനമായ അദ്ധ്യയന പദ്ധതികളാണ്. ചിന്മയ വിശ്വവിദ്യാപീഠ് ഇപ്പോള്‍ നല്‍കുന്ന രണ്ട് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളായ ഇന്‍റഗ്രേറ്റഡ് ബി.എസ്സി ബി.എഡ്ഡ് (മാത്തമാറ്റിക്സ്), ഇന്‍റഗ്രേറ്റഡ് ബി.എ ബി.എഡ്ഡ് (ഇംഗ്ലീഷ്) എന്നിവയ്ക്ക് പുറമെയാ ണിത്. 4 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് ബി.എഡ്ഡ് പ്രോഗ്രാമുകളും (ബി.എ ബി.എഡ്ഡ് & ബി.എസ്സി ബി.എഡ്ഡ്), ഏറെ ഡിമാന്‍റുള്ള സൈക്കോളജി പ്രോഗ്രാമുകള്‍, ബി.കോം + ACCA എന്നിവയും പദ്ധതിയിലുണ്ട്.
സംശുദ്ധി, ആദ്ധ്യാത്മികത, പ്രായോഗികത, നവീനത എന്നീ തത്ത്വങ്ങളിന്മേല്‍ അടിസ്ഥാനമിട്ട ചിന്മയ വിശ്വവിദ്യാപീഠ്, വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഒരു സംയോഗകര്‍മ്മപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പൗരാണികമായ, കാലം തെളിയിച്ച ഭാരതത്തിന്‍റെ ജ്ഞാനത്തെ അറിവിന്‍റെ ഇപ്പോഴത്തെ മേഖലകളുമായി കൂട്ടിയിണക്കുന്നു എന്നതാണ് ഈ മാര്‍ഗത്തിന്‍റെ പ്രത്യേകത. ചിന്മയയുടെ നിലവിലുള്ള കാമ്പയിന്‍ ആശയമായ 'ആഗോള മനസ്, ഇന്ത്യന്‍ ഹൃദയം (Global Mind, Indian Heart)' എന്നത് ഏവരുമുള്‍പ്പെടുന്ന, ആഗോള ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
"
നൂറുകണക്കിന് പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളേജുകളും സ്ഥാപിച്ചുകൊണ്ട് പൂര്‍ത്തീകരിച്ച ദൂരവ്യാപകമായ ചിന്മയ ദര്‍ശനത്തിന്‍റെ അദ്ധ്യയന ദൗത്യം, 2017-ല്‍ ഒരു വ്യത്യസ്ത സര്‍വകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠിന്‍റെ ആരംഭത്തോടെ ഒരു പുതിയ ചക്രവാളം തൊട്ടു. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ള, അന്തര്‍ദ്ദേശീയ സ്വീകാര്യത നേടിയ, പ്രവര്‍ത്തിപരിചയമുള്ള ഫാക്കല്‍റ്റിയ്ക്കൊപ്പം ചിന്മയ വിശ്വവിദ്യാപീഠിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകരംവയ്ക്കാനാകാത്ത അറിവിന്‍റെ അനുഭവം ലഭിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ ആദരണീയ വിസിറ്റിംഗ് പ്രൊഫസര്‍ Annette Leonhardt ജര്‍മ്മനിയിലെ മ്യൂണിക് സര്‍വകലാശാലയില്‍ നിന്നുമാണെന്നത് ഉദാഹരണമാണ്. ഈ മഹതി ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുക മാത്രമല്ല അദ്ധ്യാപകര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു.
കൂടാതെ, ലോകമാകമാനം കാലടികള്‍ പതിപ്പിച്ച ചിന്മയ സമൂഹവുമായുള്ള കരുത്തുറ്റ ബന്ധം ലോകത്തിലെവിടെയും വ്യവസായരംഗത്തെ മുന്‍നിര കമ്പനികളില്‍ ശമ്പളത്തോടുകൂടിയ അന്തര്‍ദ്ദേശീയ ഇന്‍റേണ്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. മാനസികമായി ഞങ്ങളുടെ കുട്ടികള്‍ ആഗോളതലത്തിലാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്ന ഒരു മാര്‍ഗം ഇതാണ്.
പ്രൊഫ. അജയ് കപൂറാണ് ചിന്മയ വിശ്വവിദ്യാപീഠിന്‍റെ ഇപ്പോഴത്തെ വൈസ് ചാന്‍സിലര്‍. എന്‍ജിനീറിംഗ് മേഖലകളില്‍ ഉയര്‍ന്ന യോഗ്യതകള്‍ നേടിയ അദ്ദേഹം, ലോക പ്രശസ്തനായ ഗവേഷകനും ഉപജ്ഞാതാവും സംരംഭകനുമാണ്. തുടക്കം മുതല്‍ തന്നെ ചിന്മയ വിശ്വവിദ്യാപീഠ് മാനേജ്മെന്‍റ് ബോര്‍ഡില്‍ പ്രൊഫ. കപൂറുണ്ട്. സര്‍വകലാശാലയുടെ ഉത്കര്‍ഷേച്ഛ നിറഞ്ഞ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ വേണ്ടതെല്ലാം അദ്ദേഹത്തിന് കൈമുതലായുണ്ട്.