എൽഐസി ഓഹരി വിൽപ്പന ന‌ടപടികൾക്ക് തുടക്കമിട്ട് സർക്കാർ: ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയേക്കുമെന്ന് വിദ​ഗ്ധർ

ഇതിനായി കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു. 

central government begins lic ipo process

ദില്ലി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) സംബന്ധിച്ച ന‌ടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. പ്രാഥമിക ഘട്ടം എന്ന നിലയിൽ പ്രീ -ഐപിഒ ട്രാൻസാക്ഷൻസ് അഡ്വൈസർമാരെ നിയമിക്കാനാണ് സർക്കാർ ശ്രമം. രണ്ട് കമ്പനികളെ ഇത്തരത്തിൽ അഡ്വൈസർമാരായി നിയമിക്കും.

ഇതിനായി കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു. ലിസ്റ്റിംഗ് പ്രക്രിയയിലൂടെ എൽ‌ഐ‌സിയിലെ എട്ട് മുതൽ10 ശതമാനം സർക്കാർ ഓഹരികൾ വിൽക്കാനാണ് സാധ്യത.

ഒമ്പത് മുതൽ10 ലക്ഷം കോടി രൂപയാണ് എൽഐസിയുടെ പ്രതീക്ഷിത മൂല്യം. അതിനാൽ, ഗവൺമെന്റിന്റെ എട്ട് ശതമാനം ഓഹരി വിൽപ്പന പോലും 80,000 -90,000 കോടി രൂപയുടെ ഐപിഒ അർത്ഥമാക്കാം. ഇത്ര ഉയർന്ന തുകയ്ക്കുളളതായതിനാൽ, രണ്ട് ഉപദേഷ്ടാക്കളെ നിയമിക്കാനാണ് സർക്കാർ ആലോചന. എൽഐസിയുടെ ഐപിഒ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന ആയേക്കുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios