ഡീലർമാരുടെ ഡിസ്കൗണ്ട് പോളിസിയിൽ ഇടപെട്ടു; പണി വാങ്ങി മാരുതി സുസുകി, 200 കോടി പിഴ

മാരുതിക്ക് എതിരായ ആരോപണങ്ങളിൽ 2019 മുതലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങിയത്. 

cci imposes 200 cr penalty on maruti suzuki

ദില്ലി : ഡീലർമാരുടെ ഡിസ്കൗണ്ട് പോളിസിയിൽ ഇടപെട്ട് പണി വാങ്ങി ഇരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. വിപണിയിൽ ആരോഗ്യപരമായ മത്സരത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് കണ്ടെത്തലിനെ പിന്നാലെ കമ്പനിക്ക് 200 കോടി രൂപയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരിക്കുന്നത്.

മാരുതിക്ക് എതിരായ ആരോപണങ്ങളിൽ 2019 മുതലാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങിയത്. ഡീലർമാർ ഡിസ്കൗണ്ട് നൽകുന്നതിൽ ഇടപെട്ട് അത് പരമാവധി കുറച്ച് അതുവഴി കുറഞ്ഞവിലയ്ക്ക് ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ലഭ്യമാക്കുന്നതിന് തടയിട്ടു എന്നുള്ളതാണ് കമ്പനിക്കെതിരായ കുറ്റം.

 ഇനി ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങളിൽ ഭാഗം ആകരുതെന്ന് കർശന നിർദേശം കമ്പനിക്ക് നൽകിയ സിസിഐ 60 ദിവസത്തിനുള്ളിൽ പിഴയൊടുക്കണം എന്നും അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കിയും ഡീലർമാരും തമ്മിലുണ്ടാക്കിയ കരാറിലെ ധാരണപ്രകാരം കമ്പനി നൽകുന്ന ഇളവിന് പുറമേ ഡീലർമാർക്ക് ഡിസ്കൗണ്ട് നൽകാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഡീലർമാർക്ക് ഡിസ്കൗണ്ട് നൽകാൻ സാധിക്കുന്നതാണ് രാജ്യത്തെ നിയമം. ഈ നിലയ്ക്കു നോക്കുമ്പോൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് വാഹനം ലഭ്യമാകുന്നത് തടയാൻ കമ്പനിയുടെ ഇടപെടൽ കാരണമായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

Latest Videos
Follow Us:
Download App:
  • android
  • ios