കാനറ ബാങ്കിന് 1010 കോടി രൂപ അറ്റാദായം

വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. 

Canara Bank Q4 results 2021

ബാം​ഗ്ലൂർ: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ധിച്ച് 1010 കോടി രൂപയിലെത്തി. 2557 കോടി രൂപയാണ് വാര്‍ഷിക അറ്റാദായം. 136.40 ശതമാനം വര്‍ധനയാണ് നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായത്. 

വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപം  13.95 ശതമാനം വര്‍ധിച്ച് 3,30,656 കോടി രൂപയായി. 3.82 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. 13.18 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാദം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios