ഭാരത് പെട്രോളിയം ഓഹരി വില്‍പ്പന അടുത്തയാഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും
രണ്ടാമത്തേത്, തല്‍ക്കാലം പകുതി വില്‍ക്കുകയും വിപണി വില ഉയര്‍ത്തിയ ശേഷം ബാക്കി വില്‍ക്കുകയാണ് അടുത്ത മാര്‍ഗം. നിലവില്‍ സര്‍ക്കാരിന് ഭാരത് പെട്രോളിയത്തില്‍ 53.29 ശതമാനം ഓഹരിയാണുളളത്.
ദില്ലി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പന അടുത്തയാഴ്ച കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയേക്കുമെന്ന് സൂചന. നിലവില്‍ രണ്ട് രീതിയിലുളള ഓഹരി വില്‍പ്പനയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കമ്പനിയില്‍ സര്‍ക്കാരിന്‍റെ കൈവശമുളള മുഴുവന്‍ ഓഹരിയും വില്‍ക്കുകയെന്നതാണ് മുന്നിലുളള ഒരു പരിഗണനാ രീതി.
രണ്ടാമത്തേത്, തല്‍ക്കാലം പകുതി വില്‍ക്കുകയും വിപണി വില ഉയര്‍ത്തിയ ശേഷം ബാക്കി വില്‍ക്കുകയാണ് അടുത്ത മാര്‍ഗം. നിലവില്‍ സര്‍ക്കാരിന് ഭാരത് പെട്രോളിയത്തില്‍ 53.29 ശതമാനം ഓഹരിയാണുളളത്.
നവംബറില്‍ തന്നെ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താന്‍ മര്‍ച്ചന്‍റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ ക്ഷണിച്ചേക്കും. തുടര്‍ന്ന് 50 ദിവസം കൊണ്ട് മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തയ്യാറാക്കി 2020 മാര്‍ച്ചിന് 31 ന് മുന്‍പ് ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
1.13 ലക്ഷം കോടി രൂപയാണ് ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി മൂല്യം. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഭാരത് പെട്രോളിയത്തിന്‍റെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചാല്‍ ഏകദേശം 55,000 കോടി രൂപ നേടിയെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്.