കൊച്ചി റിഫൈനറിയിലെ പദ്ധതികൾ മുന്നോട്ടുപോകും, സംരംഭകർക്ക് 16 വരെ താൽപര്യപത്രം സമർപ്പിക്കാം

പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടുമായി (പിഡിപിപി) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് പോകും.  

bpcl share sale 14 Nov. 2020

മുംബൈ: ഭാരത് പെട്രോളിയത്തിനായുളള താൽപര്യപത്രം സമർപ്പിക്കാൻ രണ്ട് ദിവസം കൂടി ശേഷിക്കേ, ഭാവി പദ്ധതികളെ സംബന്ധിച്ച് നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ഭാരത് പെട്രോളിയത്തിന്റെ കീഴിൽ വൻ ചെലവ് വരുന്ന പദ്ധതികൾ തൽക്കാലം നടപ്പാക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. 

കമ്പനിയുടെ പുതിയ ഉ‌ടമകളായി എത്തുന്നവരുടെ താൽപര്യമനുസരിച്ച് മാത്രം പുതിയ പദ്ധതികൾ മതിയെന്നാണ് നിലപാട്. മധ്യപ്രദേശിലെ ബിന, മുംബൈ റിഫൈനറി വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മരവിപ്പിക്കും. 30,000 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കേണ്ടുന്ന ബിനയിലെ പ്രവർത്തനങ്ങൾ പുതിയ ഉടമയു‌ടെ തീരുമാനത്തിനനുസരിച്ച് മാത്രമാകും മുന്നോട്ട് പോവുക. 

എന്നാൽ, ഈ നിബന്ധനകൾ കൊച്ചി റിഫൈനറിയിൽ നടന്നുവരുന്ന പദ്ധതികളെ ബാധിക്കില്ല. പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടുമായി (പിഡിപിപി) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് പോകും.  

Latest Videos
Follow Us:
Download App:
  • android
  • ios