കാനറ ബാങ്കിന് 9000 കോടി സമാഹരിക്കാൻ ബോർഡ് അനുമതി
പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്കിന് 9000 കോടി രൂപ നിക്ഷേപം സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി. ഇക്വിറ്റി ഓഹരികളായും കടമായും പണം 2021- 2022 സാമ്പത്തിക വർഷത്തിൽ സമാഹരിക്കാനാണ് അനുമതി. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് അനുമതി നൽകിയത്.
ദില്ലി: പൊതുമേഖലാ സ്ഥാപനമായ കാനറ ബാങ്കിന് 9000 കോടി രൂപ നിക്ഷേപം സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി. ഇക്വിറ്റി ഓഹരികളായും കടമായും പണം 2021- 2022 സാമ്പത്തിക വർഷത്തിൽ സമാഹരിക്കാനാണ് അനുമതി. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് അനുമതി നൽകിയത്.
റെഗുലേറ്ററി ഫയലിങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്വിറ്റി ഓഹരികൾ വഴി 2500 കോടി സമാഹരിക്കാനാണ് ലക്ഷ്യം. ടയർ വൺ ബേസെൽ III കോംപ്ലയന്റ് ബോണ്ട് വഴി 4000 കോടി സമാഹരിക്കും. ടയർ ടു ബേസെൽ III കോംപ്ലയന്റ് ബോണ്ട് വഴി അവശേഷിക്കുന്ന 2400 കോടിയും സമാഹരിക്കും.
കടപ്പത്രങ്ങൾ വിപണിയിലെ സാഹചര്യവും ആവശ്യമായ അനുമതികളും നേടിയ ശേഷം മാത്രമേ പുറത്തിറക്കൂവെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 161.85 രൂപയ്ക്കാണ് കാനറ ബാങ്കിന്റെ ഓഹരികൾ വിൽപ്പന നടക്കുന്നത്. 5.37 ശതമാനമാണ് ഓഹരിവിലയിലുണ്ടായ വർധന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona