ലോക്ക് ഡൗണിൽ ഗൃഹോപകരണ പർച്ചേസിന് പ്രത്യേക സേവനമൊരുക്കി അജ്മൽ ബിസ്മി
ഓർഡറുകൾ 9020700500 എന്ന കസ്റ്റമർ കെയർ നമ്പറിലൂടേയാണ് സ്വീകരിക്കുക
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ലോക്ഡൗണിനോടനുബന്ധിച്ച് പ്രത്യേക ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ഉപഭോക്താക്കൾക്കാവശ്യമായ ഗൃഹോപകരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈലുകൾ, ആക്സസറികൾ, കിച്ചൺ അപ്ലയൻസുകൾ തുടങ്ങിയവ വീട്ടിലിരുന്നു തന്നെ സ്വന്തമാക്കാനുളള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഓർഡറുകൾ 9020700500 എന്ന കസ്റ്റമർ കെയർ നമ്പറിലൂടേയാണ് സ്വീകരിക്കുക. പ്രോഡക്ട് സംബന്ധമായ എല്ലാ വിശദാംശങ്ങളും ബിസ്മി പ്രതിനിധിയിലൂടെ ഉപഭോക്താവിന് ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന പ്രോഡക്ടുകൾ സർക്കാർ അനുവാദം ലഭിക്കുന്നതോടുകൂടി കസ്റ്റമേഴ്സിന്റെ വീടുകളിൽ എത്തിക്കുന്നതാണ്.
ഇതിനോടൊപ്പം തന്നെ നിത്യോപയോഗസാധനങ്ങൾ ബിസ്മിഡീലിലൂടെ ഓൺലൈനായി വാങ്ങിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിനായി ബിസ്മി ഡീൽ വെബ്സൈറ്റ് (https://www.bismideal.com/), മൊബൈൽ ആപ്പ് (Play Storehttps) എന്നിവ സന്ദർശിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി തന്നെ അവർക്ക് വേണ്ട ഉത്പ്പന്നങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ വി. എ. അജ്മൽ അറിയിച്ചു.