കെഎസ്‍യുഎം 'ബിഗ് ഡെമോ ഡേയ്ക്ക്' തുടക്കം: സ്റ്റാർട്ടപ്പുകൾക്ക് കോർപ്പറേറ്റുകളുമായി സംവദിക്കാൻ അവസരം

 ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

Big Demo Day of the Kerala Startup Mission

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച ചെലവ് കുറഞ്ഞ നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ വ്യവസായങ്ങള്‍ക്ക് അവസരം നൽകിക്കൊണ്ട്  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  'ബിഗ് ഡെമോ ഡേ'യ്ക്ക് തുടക്കം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയുമാണ് അഞ്ചു ദിവസത്തെ പരിപാടിയുടെ ലക്ഷ്യം.

മെച്ചപ്പെട്ട സാങ്കേതികവിദ്യയിലൂടെ ഉല്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് വ്യവസായങ്ങളെ സഹായിക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനുമാണ് 'ബിഗ് ഡെമോ ഡേ' ഊന്നല്‍ നല്‍കുന്നത്. വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്‍റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുന്നതിന് പരിപാടി വേദിയാകും.

ഓരോരുത്തരുമായുള്ള ആശയ, ഉല്‍പ്പന്ന അവതരണങ്ങളും ജൂണ്‍ 30 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായിരിക്കും. ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

വ്യവസായികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും വ്യവസായ സംഘടനകളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് അഞ്ചു ദിവസത്തെ ഡെമോ ഡേയില്‍ വിവിധ വ്യവസായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ലൈനായി സംവദിക്കാനുള്ള അവസരം ലഭിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios