ബിഗ് ഡെമോ ഡേ: സാമൂഹിക പ്രസക്തിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വെര്‍ച്വല്‍ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍
മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആഗോള ഭീമന്‍മാരായ കോര്‍പറേറ്റ് സ്ഥാപനങ്ങളും നിക്ഷേപകരും അണിചേരും.
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളാണ് മെയ് 24 ന് നടക്കുന്ന വെര്‍ച്വല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആഗോള ഭീമന്‍മാരായ കോര്‍പറേറ്റ് സ്ഥാപനങ്ങളും നിക്ഷേപകരും അണിചേരും. ആരോഗ്യം, കൃഷി, ഊര്‍ജം, ഇ-മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്സ്, ഐഒടി മേഖലകളില്‍ നിന്ന് കെഎസ്‍യുഎം തിരഞ്ഞെടുത്ത പതിമൂന്നോളം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കും.
വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, ഫണ്ടിംഗ് ഏജന്‍സികള്‍, എയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവരുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡിന്‍റെ ഒന്നാം തരംഗത്തില്‍ വ്യത്യസ്ത മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി കെഎസ്‍യുഎം നടത്തിയ ബിഗ് ഡെമോ ഡേയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതിന്‍റെ പിന്‍ബലത്തിലാണ് വീണ്ടും പ്രദര്‍ശനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona