രണ്ട് വിദേശ കമ്പനികളുമായി ചേർന്ന് ഇന്ത്യയിൽ പ്ലാന്റ് നിർമ്മിക്കാൻ ഭാരത് ഹെവി ഇലക്ട്രിക്കൽസ്
ചെക്ക് റിപ്പബ്ലികിൽ നിന്നുള്ള കമ്പനിയുമായി സ്പെയർ പാർട്‌സിന് വേണ്ടിയും ജപ്പാൻ കമ്പനിയുമായി നിർമ്മാണ മേഖലയിലും പങ്കാളിത്തതിനാണ് ശ്രമം.
ദില്ലി: രാജ്യത്ത് തദ്ദേശീയമായി ടെക് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബിഇഎംഎൽ (ഭാരത് ഹെവി ഇലക്ട്രിക്കൽസ്) ലിമിറ്റഡ്. ഇന്ത്യയിൽ പ്ലാന്റ് നിർമ്മിക്കുന്നതിനായി രണ്ട് വിദേശകമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു.
മേയ്ക്ക് ഇൻ ഇന്ത്യ പാർക്കിൽ പ്ലാന്റുകൾ നിർമ്മിക്കാനാണ് ആലോചന. ചെക്ക് റിപ്പബ്ലികിൽ നിന്നുള്ള കമ്പനിയുമായി സ്പെയർ പാർട്‌സിന് വേണ്ടിയും ജപ്പാൻ കമ്പനിയുമായി നിർമ്മാണ മേഖലയിലും പങ്കാളിത്തതിനാണ് ശ്രമം.
ഈ സംയുക്ത സംരംഭം ഇന്ത്യയിലേക്കും വിദേശത്തേക്കും ഉൽപ്പന്നങ്ങൾ കയറ്റി അയക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 68 ശതമാനം ഉൽപ്പന്നങ്ങൾ സ്വന്തമായി ഗവേഷണം ചെയ്ത് വികസിപ്പിക്കുന്നുണ്ട് ബിഇഎംഎൽ. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 65 മുതൽ 70 വരെ പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ബിഇഎംഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദീപക് കുമാർ ഹോത പറഞ്ഞു.