കൊവിഡ് പോരാളികൾക്ക് ആദരവുമായി ഏഷ്യന്‍ പെയിന്‍റ്സ്
ഏഷ്യന്‍ പെയിന്റ്‌സ് ഇതിനകം തന്നെ 35 കോടി രൂപ പിഎം കെയേര്‍സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് രാജ്യം മുഴുവനും. ഈ പ്രവർത്തനങ്ങൾക്ക് ഒപ്പം കൈ കോർക്കുകയാണ് ഏഷ്യന്‍ പെയിന്‍റ്സും. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിനെ പിന്തുണയ്ക്കുന്നതിനായി കൊവിഡ് പോരാളികള്‍ക്കുളള ആദരസൂചകമായി സമര്‍പ്പിക്കപ്പെട്ട 'വണ്‍ നേഷന്‍ വണ്‍ വോയിസ്' എന്ന ഗാനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളായിരിക്കുകയാണ് ഏഷ്യന്‍ പെയിന്റ്‌സ്.''ജയതു ജയതു ഭാരതം വസുദേവ കുടുംബകം'' എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യന്‍ സിംഗേഴ്‌സ് റൈറ്റ്‌സ് ആസോസിയേഷനിലെ 200 ഗായകര്‍ ഒത്തുചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ഈ ഗാനത്തിൽ നിന്നുളള മുഴുവൻ വരുമാനവും ഏഷ്യൻ പെയിന്റ്സ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. പ്രശസ്ത ഗായകരായ ആശാ ഭോസ്ലെ, അനൂപ് ജലോട്ട, കവിത കൃഷ്ണമൂര്‍ത്തി, കുമാര്‍ സാനു, മഹാലക്ഷ്മി അയ്യര്‍, എസ്പി ബാലസുബ്രഹ്മണ്യം, ഷാന്‍, സോനു നിഗം, ശ്രീനിവാസ്, തലത്ത് അസീസ്, ഉദിത് നാരായണ്‍, ശങ്കര്‍ മഹാദേവന്‍, അടക്കമുളളവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ താമസിക്കുന്ന ഗായകരെല്ലാം സ്വന്തം വീടുകളില്‍ ഇരുന്നാണ് ഗാനം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.14 ഭാഷകളിലായാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഈ മഹാമാരിയെ ഒറ്റക്കെട്ടായി മറികടക്കാന്‍ ഈ ഗാനം കരുത്തേകുമെന്നും പിഎം കെയേര്‍സ് ഫണ്ടിനെ പിന്തുണയ്ക്കുന്നതിലൂടെ ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയ്ക്ക് രാജ്യത്തെ സഹായിക്കുന്നത് തങ്ങളെ ആവേശഭരിതരാക്കുന്നുവെന്നും ഏഷ്യന്‍ പെയിന്റ്‌സ് എംഡിയും സിഇഒയുമായ അമിത് സിംഗ്ലെ പ്രതികരിച്ചു. ഏഷ്യന്‍ പെയിന്റ്‌സ് ഇതിനകം തന്നെ 35 കോടി രൂപ പിഎം കെയേര്‍സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്. 'വണ്‍ നേഷന്‍ വണ്‍ വോയിസ്' ഗാനം ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, ഒടിടി, ഡിടിഎച്ച്, വിഒഡി, ആപ്ലിക്കേഷന്‍സ് അടക്കം നൂറോളം പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഈ ഗാനത്തില്‍ നിന്നുളള മുഴുവന്‍ വരുമാനവും പിഎം കെയേര്‍സ് ഫണ്ടിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി നല്‍കും. 1942ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഏഷ്യന്‍ പെയിന്റ്‌സ് ഇന്ന് ഇന്ത്യയിലെ ഒന്നാമത്തേയും ഏഷ്യയിലെ നാലാമത്തെയും വലിയ പെയിന്റ് കമ്പനിയാണ്