ചുവരുകളും സംസാരിച്ചു തുടങ്ങും, ഏഷ്യൻ പെയിന്റസും സ്റ്റാർട്ട് ഇന്ത്യയും കൈകോർക്കുമ്പോൾ
തിരുവനന്തപുരം കേന്ദ്രിയ വിദ്യാലയത്തിന്റെ ചുവരുകളാണ് ഏഷ്യൻ പെയിന്റ്‌സും സ്റ്റാർട്ടും ചിത്രങ്ങൾക്കുള്ള ക്യാൻവാസായി തിരഞ്ഞെടുത്തത്. 'ഒരുമയാണ് മികവ്' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ചുവരുകൾ ഒരുക്കിയിരിക്കുന്നത്
ചുവരുകൾക്ക് കാതുകൾ ഉണ്ടെന്നത് പണ്ട് മുതൽ നമ്മൾ കേൾക്കുന്നതാണ്. എന്നാൽ ചുവരുകൾക്കു കാതുകൾ മാത്രമല്ല ഹൃദയവുമുണ്ടെന്നു തെളിയിക്കുകയാണ് ഏഷ്യൻ പെയിന്റസും സ്റ്റാർട്ട് ഇന്ത്യയും (St+art India) ചേർന്നൊരുക്കുന്ന 'Donate a wall' എന്ന സംരംഭം. നമുക്ക് ചുറ്റുമുള്ള ചുവരുകളിലും മതിലുകളിലും നിറങ്ങളുടെ ഭാഷയിലൂടെ ഒരുമയുടേയും സഹവർത്തിത്തം സാഹോദര്യം എന്നിവയുടേയും സന്ദേശങ്ങൾ ഒരുക്കുകയാണ് ഏഷ്യൻ പെയിന്റ്‌സ് ഈ സംരംഭത്തിലൂടെ. ഇതുവഴി മനുഷ്യനും സഹജീവികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഏഷ്യൻ പെയിന്റ്‌സിന്റെ ലക്‌ഷ്യം.
സംസ്ഥാനത്ത് തിരുവനന്തപുരം കേന്ദ്രിയ വിദ്യാലയത്തിന്റെ ചുവരുകളാണ് ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യയും ചിത്രങ്ങൾക്കുള്ള ക്യാൻവാസായി തിരഞ്ഞെടുത്തത്. 'ഒരുമയാണ് മികവ്' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ചുവരുകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നായ മൃഗശാലയിലെ കടുവയ്ക്കും കുരങ്ങുകൾക്കുമൊപ്പം ആനയും വിവിധതരം പക്ഷികളും നിറയുന്നതാണ് ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യയും ചേർന്നൊരുക്കിയിരിക്കുന്ന ക്യാൻവാസ്.
ചിത്രങ്ങൾക്കായി സ്കൂൾ ചുവരുകൾ തിരഞ്ഞെടുത്തതിനാൽ ഓരോ മൃഗങ്ങൾക്കുമൊപ്പം ഓരോ കുട്ടിയേയും വരച്ചിട്ടുണ്ട്. മൃഗങ്ങൾക്കും പക്ഷികൾക്കുമൊപ്പം ചേരുന്ന കുട്ടികൾ മനുഷ്യനും പരിസ്ഥിതിയും തമ്മിൽ എത്രമാത്രം ഇണങ്ങി ജീവിക്കണം എന്ന സന്ദേശം നൽകുന്നു. പ്രശസ്ത ചുവർ ചിത്രകാരനായ ഒഷീൻ ശിവയാണ് ചുമരുകൾക്കു ജീവൻ നൽകിയിട്ടുള്ളത്. ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ് ഒഷീൻ ശിവ ചുവർ ചിത്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യൻ പെയിന്റ്‌സാണ് ചുവർചിത്രത്തിന് ആവശ്യമായ പെയിന്റ് നൽകിയിരിക്കുന്നത്.
ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യയും ചേർന്ന് 2019 ൽ ആണ് ചുവരുകൾക്കു ജീവൻ പകരുന്ന ഉദ്യമം ആരംഭിക്കുന്നത്. ആർട്ടിസ്റ്റുകൾക്കു തങ്ങളുടെ കഴിവ് പ്രദര്ശിപ്പിക്കുന്നതിനൊപ്പം സമൂഹത്തിനു ഒരു സന്ദേശം നൽകുന്നതിനുള്ള വേദി കൂടിയായി ഈ ചുവരുകൾ മാറുകയാണ്. തിരുവനന്തപുരം കൂടാതെ ഹൈദരാബാദ്, ബാംഗ്ലൂർ, ഡൽഹി, ചെന്നൈ തുടങ്ങി വിവിധയിടങ്ങളിൽ ഏഷ്യൻ പെയിന്റ്സും സ്റ്റാർട്ട് ഇന്ത്യയും ചേർന്ന് ചുവർചിത്രങ്ങൾ വരച്ചിട്ടുണ്ട്. നിറങ്ങളിലൂടെ ജനങ്ങൾക്ക് പ്രതീക്ഷയും ഊർജവും നൽകുന്ന സന്ദേശങ്ങൾ കൈമാറുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
1942 മുതൽ ഇന്ത്യയിലെ മുൻനിര പെയിന്റ് കമ്പനിയായി പ്രവർത്തിച്ചു വരുന്ന ഏഷ്യൻ പെയിന്റ്സിന് ഇതിനു മുൻപും വിവിധ സംരംഭങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. Colour ideas, Home Solutions, Kids’ World എന്നിവ ഇവയിൽ ചിലതാണ്. പെയിന്റുകൾ കൂടാതെ വീടിന്റെ അകത്തളം ഒരുക്കുന്നതിലും, ലൈറ്റുകൾ, ശുചിത്വ പരിപാലനം, ഫർണീച്ചർ എന്നീ രംഗങ്ങളിലും ഏഷ്യൻ പെയിന്റ്സ് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
പൊതു ഇടങ്ങളിൽ കലാസൃഷ്‌ടികൾ നടത്തുന്നതിനായി പ്രവർത്തത്തിക്കുന്ന സ്ഥാപനമാണ് സ്റ്റാർട്ട് ഇന്ത്യ ഫൌണ്ടേഷൻ. കലാസൃഷ്‌ടികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംരംഭത്തിന്റെ ഉദ്ദേശ്യം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കലാസൃഷ്ടികൾ പുറം ലോകത്തിന്റെ കണ്ണുകളിലേക്കു എത്തിക്കുകയാണ് സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെ ലക്‌ഷ്യം. 2014 ൽ ആരംഭിച്ച ഈ സ്ഥാപനം ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളിൽ തെരുവ് കലാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.