റിലയന്‍സിന്റെ സോളാര്‍ കമ്പനികളില്‍ ഡയറക്ടറായി ആനന്ദ് അംബാനി
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ പുതിയ ഊർജ്ജ ബിസിനസിൽ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുംബൈ: ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പുതിയതായി ആരംഭിച്ച റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി.
സൗദി അരാംകോ നിക്ഷേപകരായ റിലയൻസ് ഓയിൽ ടു കെമിക്കൽ ബോർഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമുകളുടെ ബോർഡിൽ ഡയറക്ടറായും ആനന്ദ് സേവനമനുഷ്ഠിക്കുന്നു, അതിൽ സഹോദരങ്ങളായ ഇഷ, ആകാശ് എന്നിവരും അംഗങ്ങളാണ്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ പുതിയ ഊർജ്ജ ബിസിനസിൽ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
“ഞങ്ങളുടെ ലെഗസി ബിസിനസിനെ സുസ്ഥിരവും നെറ്റ് സീറോ കാർബൺ മെറ്റീരിയൽ ബിസിനസാക്കിയും മാറ്റും,” ആർഐഎൽ 44-ാമത് വാർഷിക പൊതുയോഗത്തിൽ അംബാനി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona