അലൈഡ് ഹെൽത്ത് സയൻസിൽ വിവിധയിനം കോഴ്‌സുകളുമായി അമൃത സർവ്വകലാശാല

 

www.amrita.link/healthsciences എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Amrita Center for Allied Health Sciences 2021 batch has started

അമൃത സർവ്വകലാശാലയുടെ കീഴിലുള്ള അമൃത സെൻറർ ഫോർ അലൈഡ് ഹെൽത്ത് സയൻസ് 2021 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആരോഗ്യമേഖലയിൽ വിവിധതരം സാങ്കേതിക വിദ്യകളിൽ നിപുണത നേടുവാനായി പ്രത്യേകം ഡിസൈൻ ചെയ്ത പ്രോഗ്രാമുകളാണ് അമൃതയിൽ സജ്ജീകരിച്ചിട്ടുള്ളത്. അമൃത ആശുപത്രിയിലെ അമ്പതോളം സൂപ്പർ സ്പെഷാലിറ്റി ഡിപ്പാർട്മെന്റുകളിലായി വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ നേരിട്ടുള്ള പരിശീലനമാണ് ഈ കോഴ്‌സുകളുടെ സവിശേഷത. ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി, കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, അനസ്തേഷ്യ ടെക്നോളജി, ഇന്റെൻസീവ്  കെയർ ടെക്നോളജി, ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി, ഡയാലിസിസ് തെറാപ്പി, ഡയബറ്റിസ് സയൻസ്, എക്കോ കാർഡിയോ ഗ്രാഫി ടെക്നോളജി, ന്യൂറോ ഇലക്ട്രോ ഫിസിയോളജി, ഫിസിഷ്യൻ അസിസ്റ്റൻറ്, റെസ്പിറേറ്ററി തെറാപ്പി, ഒപ്‌റ്റോമെട്രി, എമർജൻസി മെഡിക്കൽ ടെക്നോളജി തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.

www.amrita.link/healthsciences എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  0484 - 285 8383 / 8349 എന്ന നമ്പറിലോ അല്ലെങ്കിൽ ugadmissions@aims.amrita.edu എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios