രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും പുതുബ്രാന്റുകൾക്കും വഴികാട്ടാൻ ആമസോൺ

നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി രംഗത്ത് വന്നു. 

amazon plan to support start up's and new brands

ദില്ലി: ആമസോൺ ഇന്ത്യ, രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്കും എമർജിങ് ബ്രാന്റുകൾക്കും മാർഗനിർദ്ദേശം നൽകാനുള്ള പദ്ധതിക്ക് രൂപം നൽകി. വെഞ്ച്വർ കാപിറ്റൽ സ്ഥാപനങ്ങൾ, വ്യാവസായിക രംഗത്തെ മുതിർന്ന വ്യക്തികൾ, ആമസോൺ ലീഡർമാർ എന്നിവരിൽ നിന്നും വിലപ്പെട്ട അറിവുകൾ പുതുസംരംഭകർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിരവധി സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി രംഗത്ത് വന്നു. ഫയർസൈഡ് വെഞ്ച്വേർസ്, ഡിഎസ്‌‍ജി കൺസ്യൂമർ പാർട്ണേർസ്, ഇലവേഷൻ കാപിറ്റൽ, ടുമോറോ കാപിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

ആമസോൺ ലോഞ്ച് പാഡിൽ എൻറോൾ ചെയ്യപ്പെട്ട ബ്രാന്റുകൾക്ക് മാത്രമല്ല, ആമസോൺ സംഭവ് സമ്മിറ്റിലൂടെ ആമസോൺ സംഭവ് എൻട്രപ്രണർഷിപ്പ് ചലഞ്ചിന്റെ ഭാഗമാകുന്നവർക്കും ആമസോൺ മെന്റർ കണക്ട് പ്രോഗ്രാമിലൂടെ വിദഗ്ദ്ധരുടെ സേവനം ലഭിക്കും. 

ആമസോൺ ലോഞ്ച്പാഡിൽ 800 ഓളം എമർജിങ് ബ്രാന്റുകളിൽ നിന്നായി 30 ഓളം പ്രൊഡക്ട് കാറ്റഗറികളിൽ രണ്ട് ലക്ഷത്തോളം ഉൽപ്പന്നങ്ങളാണ് ഉള്ളത്. ഹെൽത്ത്, പേഴ്സണൽ കെയർ, ബ്യൂട്ടി കെയർ, ഗ്രോസറി, ഹോം പ്രൊഡക്ട്സ് തുടങ്ങിയ കാറ്റഗറികളിലായി ഉൽപ്പന്നം ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios