മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ നിക്ഷേപിക്കാൻ ആമസോണും

ചെറുകിട കച്ചവടക്കാർക്ക് ഇ-കൊമേഴ്സ് വിപണിയിൽ കൂടുതൽ അവസരം നൽകുന്നതായിരുന്നു ഈ ഇടപെടൽ

amazon plan to invest in reliance retail

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന റിലയൻസ് റീട്ടെയ്‌ലിൽ നിക്ഷേപിക്കാനൊരുങ്ങി ആമസോൺ. 9.9 ശതമാനം ഓഹരികൾ വാങ്ങാനാണ് ചർച്ച നടക്കുന്നത്. ഇടപാട് സാധ്യമായാൽ ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ ആമസോണിന് കൂടുതൽ ശക്തമായ വേരോട്ടം സാധ്യമാകും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഇന്റസ്ട്രീസിൽ 152055.45 കോടി രൂപയുടെ നിക്ഷേപം നടന്നു. ജിയോ പ്ലാറ്റ്ഫോമിലേക്കായിരുന്നു നിക്ഷേപം. ഗൂഗിൾ 33737 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്, സിൽവർ ലേക് പാർട്ണേർസ്, വിസ്റ്റ ഇക്വിറ്റി പാർട്ണേർസ്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബദല, അഡിയ, ടിപിജി, എൽ കാട്ടർടൺ, പിഐഎഫ്, ഇന്റൽ കാപിറ്റൽ, ക്വാൽകം വെഞ്ചേർസ് എന്നിവരാണ് നിക്ഷേപം നടത്തിയത്.

ഏപ്രിൽ മാസമാദ്യം ആമസോൺ ഇന്ത്യ ലോക്കൽ ഷോപ്സ് ഓൺ ആമസോൺ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ചെറുകിട കച്ചവടക്കാർക്ക് ഇ-കൊമേഴ്സ് വിപണിയിൽ കൂടുതൽ അവസരം നൽകുന്നതായിരുന്നു ഈ ഇടപെടൽ. രാജ്യത്തെ നൂറ് ടയർ 1, ടയർ 2 നഗരങ്ങളിൽ നിന്നായി 5,000ത്തിലധികം ചെറുകിട കച്ചവടക്കാരെ ആമസോണിലേക്കെത്തിക്കാനാണ് ശ്രമം.

Latest Videos
Follow Us:
Download App:
  • android
  • ios