'ഇന്ത്യ ഏറ്റവും പ്രധാന രാജ്യം': ആമസോണിന്‍റെ ഏറ്റവും വലിയ സ്വന്തം ക്യാമ്പസ് ഈ മഹാനഗരത്തില്‍
ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് ഇവിടെ വന്നതില്‍ തെലങ്കാന സന്തോഷിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഹൈദരാബാദി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആമസോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഹൈദരാബാദ്: ഇന്ത്യ ഏറ്റവും പ്രധാന വിപണിയെന്ന് ആവര്‍ത്തിച്ച് ആമസോണ്‍ ഹൈദരാബാദില്‍ കമ്പനിയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. അമേരിക്കക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഏക ക്യാമ്പസാണിത്. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും.
മൂന്ന് മില്യണ്‍ ചതുരശ്ര അടിയി നിര്‍മിച്ച കെട്ടിടത്തില്‍ 1.8 മില്യണ്‍ ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. മൊത്തം വലിപ്പമെടുത്താല്‍ 15,000 വര്‍ക്ക് പോയിന്റുകളുള്ള ഈ കെട്ടിടമാണ് ആമസോണിന്റെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ ക്യാമ്പസ്. വൈവിധ്യമാര്‍ന്ന ജീവനക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
'ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് ഇവിടെ വന്നതില്‍ തെലങ്കാന സന്തോഷിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഹൈദരാബാദി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആമസോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് ആമസോണ്‍ ഈ ക്യാമ്പസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത് തെലങ്കാന സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ആമസോണിന്റെ താല്‍പര്യം വ്യക്തമാക്കുന്നു. ഇത് ഞങ്ങളുടെ നിക്ഷേപസൗഹാര്‍ദ്ദ മനോഭാവവും വ്യക്തമാക്കുന്നു' തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു. 'ആഗോള തലത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടമാണ് ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആമസോണ്‍ ഇന്ത്യയില്‍ നിര്‍ണായകമായ പല നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഞങ്ങള്‍ക്ക് 30 ഓഫീസുകള്‍, മുംബൈയിലെ എ ഡബ്ല്യൂ എസ് എ പി സി റീജ്യണ്‍, 13 സംസ്ഥാനങ്ങളിലായി 50 ഫുള്‍ഫില്‍മെന്റ്‌കേന്ദ്രങ്ങള്‍, നൂറു കണക്കിന് ഡെലിവറിസെന്ററുകള്‍ കൂടാതെ 200,000 തൊഴിലവസരങ്ങളും ഞങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇത്തരത്തിലൊരു ക്യാമ്പസ് ഉണ്ടാക്കണമെന്ന ഞങ്ങളുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിത്' ആമസോണ്‍ ഇന്ത്യ എസ് വി പി & കണ്‍ട്രി മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.
2004 ഹൈദരാബാദിലാണ് ഇന്ത്യയില്‍ ആമസോണ്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ ആമസോണ്‍ ജീവനക്കാരില്‍ മൂന്നിലൊന്നും പുതിയ ക്യാമ്പസിലും ആറ് ഓഫീസുകളിലുമായി ഇന്ന് തെലങ്കാനയിലാണ് ജോലി ചെയ്യുന്നത്. ആമസോണിന് വിപുലമായ ഉപയോക്ത സേവനം ലഭ്യമാക്കിയിട്ടുള്ള ഹൈദരാബാദില്‍ വിവിധ സാങ്കേതികവിദ്യ/എന്‍ജിനീയറിംഗ് ഓപ്പറേഷന്‍സ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.