ഇന്ത്യയിൽ ഏറ്റവും മികച്ച മൊബൈൽ സേവനം ഒരുക്കുന്നത് എയർടെൽ എന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്
2021 ലെ ആദ്യ നാലു മാസങ്ങളിലെ കണക്കുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വീഡിയോ അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് എയർടെൽ ആണെന്നാണ് ഓപ്പൺ സിഗ്നൽ പറയുന്നത്.ദശലക്ഷക്കണക്കിന് മൊബൈലുകളിൽ നിന്നും ദിനംപ്രതി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പൺ സിഗ്നൽ റിപ്പോർട്ട് തയ്യാറാക്കുന്നത്.
രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡർ എന്ന ഖ്യാതി എയർടെല്ലിന് സ്വന്തം. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്ട്ര ഏജൻസിയായ ഓപ്പൺ സിഗ്നലിന്റെ ഈ വർഷത്തെ റിപ്പോർട്ട് പ്രകാരമാണിത്. രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ, ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് എയർടെൽ ആണെന്നാണ് ഓപ്പൺ സിഗ്നൽ പുറത്തു വിട്ട റിപ്പോർട്ട്. ദശലക്ഷക്കണക്കിന് മൊബൈലുകളിൽ നിന്നും ദിനംപ്രതി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പൺ സിഗ്നൽ റിപ്പോർട്ട് തയ്യാറാക്കുന്നത്.
2021 ലെ ആദ്യ നാലു മാസങ്ങളിലെ കണക്കുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വീഡിയോ അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് എയർടെൽ ആണെന്നാണ് ഓപ്പൺ സിഗ്നൽ പറയുന്നത്. വീഡിയോ അനുഭവ റേറ്റിംങ്ങിൽ കഴിഞ്ഞ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തേക്കാൾ 2.8 ശതമാനം വർധനയാണ് അവസാന പാദത്തിൽ എയർടെൽ രേഖപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ഒടിടി പ്ലാറ്റുഫോമുകൾ തുടങ്ങി വീഡിയോ ഉപയോഗം കൂടുതലുള്ള ഈ കാലത്ത് നെറ്റവർക്കുകൾ ലഭ്യമാക്കുന്ന വീഡിയോ അനുഭവത്തിനു മൊബൈൽ വരിക്കാരിൽ ഏറെ പ്രാധാന്യമുണ്ട്. മൊബൈൽ ഉപഭോക്താക്കൾ ഏതാണ്ട് 50% ഡാറ്റയും ഉപയോഗിക്കുന്നത് വീഡിയോ കാണുന്നതിനാണ്. ഈ രംഗത്ത് 2.8% ഉയർച്ച കൈവരിക്കുക വഴി എയർടെൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞു.
മൊബൈലിൽ ഗെയിം കളിക്കുന്നവർക്കിടയിലും എയർടെല്ലിനു തന്നെയാണ് ഏറ്റവും മുൻഗണന. ഉപഭോക്താക്കൾക്ക് മൾട്ടി പ്ലേയർ ഗെയിമുകൾ റിയൽ ടൈമിൽ സമ്മാനിക്കുന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ നിഗമനം. ജനകീയ ഗെയിമുകളായ MOBA, COD Mobile, Garena FreeFire എന്നിവയുടെ റിയൽ ടൈം ഗെയിമിംഗ് അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ആയി എയർടെൽ തിരഞ്ഞെടുത്തത്. എയർടെൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് ഡാറ്റയ്ക്കായി നിർദ്ദേശം നൽകികഴിഞ്ഞാൽ അത് ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന സമയം ഏറെ കുറവാണെന്നതാണ് ഇതിനു കാരണം. മൾട്ടി പ്ലേയർ ഗെയിം എക്സ്പീരിയൻസ് സമാനിക്കുന്ന കാര്യത്തിൽ 58.5 പോയിന്റുകളാണ് എയർടെൽ നേടിയത്.
വോയിസ് ആപ്പ് എക്സ്പീരിയൻസിന്റെ കാര്യത്തിൽ മൊബൈൽ കാളുകളുടെ ഗുണനിലവാരമാണ് പരിശോധിക്കുന്നത്. ഇതിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ജർ, സ്കൈപ്പ് തുടങ്ങി വിവിധ ആപ്പുകളിൽ വോയിസ് കോൾ ചെയ്യുന്നതാണ് പരിഗണിക്കുക. മൂന്നാം പാദത്തെക്കാൾ 2.3% വർദ്ധിച്ച് 77.8 പോയിന്റ് ആണ് ഈ മേഖലയിൽ എയർടെൽ സ്വന്തമാക്കിയത്.
മികച്ച വോയിസ് കാൾ, വീഡിയോ, ഗെയിമിംഗ് അനുഭവത്തിന് ഇന്ത്യൻ ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് ആയി എയർടെൽ മാറിക്കഴിഞ്ഞു.