കോവിഡ് പ്രതിസന്ധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിഹാരം; മത്സരവുമായി AI School of India

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും കോഡിംഗ് പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതിയാണ്  AI School of India ഒരുക്കിയിരിക്കുന്നത്.
 

AI COVID WARRIOR GLOBAL CONTEST

സ്കൂൾ വിദ്യാർത്ഥികള്‍ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള പഠനസംവിധാനങ്ങൾ ഒരുക്കുന്ന എഡ്യുടെക്ക് കമ്പനിയായ  AI School of India വിദ്യാർത്ഥികള്‍ക്കായി കോവിഡ് വാരിയർ ഗ്ലോബൽ മത്സരം സംഘടിപ്പിച്ചു. കോവിഡ് 19 നെതിരായ പോരാട്ടത്തെ ഏതെല്ലാം രീതിയിൽ നേരിടാം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് COVID-19 മായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകിയ മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. 32 രാജ്യങ്ങളിൽ നിന്നുള്ള 4000ത്തിലധികം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് COVID-19 മായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, വിദ്യാർത്ഥികളെ അവരുടെ സ്വന്തം ആശയങ്ങളും അനുകരണങ്ങളും കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കോവിഡ് വാരിയർ ഗ്ലോബൽ മത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് AI School of Indiaയുടെ ചെയർമാൻ രമണ പ്രസാദ് പറഞ്ഞു. STEM റോബോട്ടിക്‌സ് ഉൽപ്പന്നങ്ങൾ, ഫിറോ റോബോട്ടുകൾ, വെർച്വൽ ഡ്രൈവർലെസ് കാർ കോഴ്‌സ് എന്നിവയാണ് സമ്മാനങ്ങൾ. നേരത്തെ വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക്  AI School of Indiaയുടെ ചെയർമാൻ ശ്രീ രമണ പ്രസാദിനെ  ലോക വിദ്യാഭ്യാസ ഉച്ചകോടിയില് ആദരിച്ചിരുന്നു. മത്സരത്തിന്റെ ഭാഗമായി ലഭിച്ച പ്രോജക്ടുകൾ  ശരിക്കും അത്ഭുതപ്പെടുത്തിയെന്നും,  പ്രശ്നങ്ങൾ പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)  എന്ന സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണം എന്നതിലുള്ള കുട്ടികളുടെ മികവിനെ പുകഴ്ത്തുന്നതായും വിധികർത്താക്കൾ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതം ഉപയോഗിച്ച് കോവിഡ് മൂലമുള്ള വിവിധ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പ്രൊജക്ടുകൾ അവതരിപ്പിക്കുന്നതിനായിരുന്നു മത്സരം. പന്ത്രണ്ടു വരെയുള്ള ഗ്രേഡുകളിലെ മത്സരത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള മതാസ് വാസിലേവ്സ്കി വിജയം നേടി. കിഡ്ഡി സ്കൂൾ വിദ്യാർത്ഥിയാണ് മതാസ് വാസിലേവ്സ്കി. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലാബ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനും കോഡിംഗ് പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതിയാണ്  AI School of India ഒരുക്കിയിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios