തുടങ്ങിയിട്ട് വെറും ഏഴ് മാസം മാത്രം! ലോക്ക്ഡൗൺ കാലത്ത് ഈ സ്റ്റാർട്ടപ്പ് കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കും
കൊറോണ പകർച്ചവ്യാധി ഇന്ത്യയെ ബാധിച്ചതോടെ എല്ലാം നിലച്ചു. മാർച്ചിൽ, അപ്പാർട്ടുമെന്റുകളിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനാൽ കമ്പനിക്ക് സേവനങ്ങൾ നിർത്തേണ്ടിവന്നു.
കുട്ടികളുടെയും യുവാക്കളുടെയും കായികശേഷി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് അപ്‌യുഗോ. ബംഗലൂരുവാണ് സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം. മികച്ച രീതിയിൽ മുന്നോട്ടുപോയ സ്റ്റാർട്ടപ്പിന്റെ പ്രവർത്തനത്തെ കൊറോണ പ്രതിസന്ധിയിലാക്കി. എന്നാൽ, സ്ഥാപകനായ അമിത് ഗുപ്ത ആ പ്രതിസന്ധി അവസരമാക്കാൻ തീരുമാനിച്ചു. തന്റെ സ്റ്റാർട്ടപ്പിനെ ഓൺലൈനിൽ സജീവമാക്കിയായിരുന്നു അദ്ദേഹത്തിന്റെ വിജയകരമായ ക്രൈസിസ് മാനേജ്മെന്റ് പ്രവർത്തനം !
ലോക്ക് ഡൗൺ ആയതോടെ രാജ്യത്തെ കായിക രംഗത്തുളള വമ്പൻ കമ്പനികൾക്ക് പോലും തങ്ങളുടെ പ്രവർത്തനം നിർത്തേണ്ടി വന്ന സ്ഥാനത്തായിരുന്നു അപ്‌യുഗോ ഡോട്ട് കോമിന്റെ ഈ ഓൺലൈൻ വിജയകഥ.
ലോക്ക്ഡൗൺ കാലത്ത് എങ്ങനെ കായികശേഷി നിലനിർത്താമെന്നും ആരോഗ്യം സംരക്ഷിക്കാമെന്നും ഓൺലൈനിലൂടെ അപ്‌യുഗോ ഡോട്ട് കോം ഉപഭോക്താക്കൾക്ക് ചെറിയ ചെറിയ ടിപ്സുകളിലൂടെ പറഞ്ഞുകൊടുക്കും. നേരത്തെ അപ്‌യുഗോയുടെ ഭൗതിക മാതൃക ബംഗലൂരുവിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണിൽ കമ്പനിയുടെ സേവനപരിധി അമിത് ഗുപ്ത ബാംഗ്ലൂരിന് പുറത്തേക്ക് വികസിപ്പിച്ചു. ഇപ്പോൾ അപ്‌യുഗോയുടെ ക്ലാസുകൾ സൗജന്യമാണ് കൂടാതെ രാജ്യമെമ്പാടുമുള്ള ആളുകൾ അവരുടെ വീടുകളിൽ ഇരുന്ന് അപ്‌യുഗോയുടെ സേവനം ഉപയോഗിക്കുന്നു. സൂം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സെഷനുകളും കമ്പനി നടത്തുന്നു. മാത്രമല്ല ഈ സെഷനുകളിലൂടെ എല്ലാ ഉപഭോക്താക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനൊപ്പം അവർക്ക് ലോക്ക്ഡൗൺ കാലത്തെ മികച്ച ഫിറ്റ്നസ് ടിപ്സും നൽകുന്നു.
കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒരു വ്യക്തിഗത പരിശീലകനെ നൽകി അവരുടെ കായിക ശേഷി വർധിപ്പിക്കുകയെന്നതാണ് അപ്‌യുഗോയുടെ പ്രവർത്തന രീതി. ഈ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് മുൻപ് അമിത് ഗുപ്ത ഒരുപാട് ഗവേഷണം നടത്തി. നമ്മുടെ രാജ്യത്തെ കുട്ടികൾ വേണ്ടത്ര കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനായും കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹം ഒരു വെർച്വൽ മോഡലായി അപ്യുഗോയെ സൃഷ്ടിക്കുകയായിരുന്നു.
കുട്ടികൾ ആരോഗ്യമുളളവരായി കാണുന്നതിൽ സന്തോഷം !
സൊസൈറ്റി തലത്തിലാണ് ഞങ്ങൾ ആരംഭിച്ചത്, കുട്ടികൾക്ക് അവരുടെ സേവനങ്ങൾ അവരുടെ പരിസരത്ത് ഉപയോഗിക്കാൻ കഴിയും. ആറുമാസം മുമ്പാണ് കമ്പനി പ്രവർത്തനം ആരംഭിച്ചതെന്നും അത് സുഗമമായി മുന്നോട്ടുപോവുന്നു- അമിത് ഗുപ്ത പറഞ്ഞു.
കൊറോണ പകർച്ചവ്യാധി ഇന്ത്യയെയും ബാധിച്ചതോടെ എല്ലാം നിലച്ചു. മാർച്ചിൽ, അപ്പാർട്ടുമെന്റുകളിൽ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനാൽ കമ്പനിക്ക് സേവനങ്ങൾ താല്‍ക്കാലികമായി നിർത്തേണ്ടിവന്നു. എന്നാല്‍ ഇതിനകം തന്നെ അപ്‌യുഗോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. പകർച്ചവ്യാധി വ്യാപിച്ച് കാര്യങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ്‌യുഗോ സജീവമായി. 'ആവശ്യകതയാണ് എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ്' എന്ന് പറയുന്നത് പോലെയുളള മുന്നേറ്റമായിരുന്നു കമ്പനിയുടേത്.
"കുട്ടികള്‍ കളിക്കുന്നത് കാണുന്നതിലും അവർ ആരോഗ്യമുളളവരുമായി കാണുന്നതിലുമുള്ള സന്തോഷം സമാനതകളില്ലാത്തതാണ്. ഇത് ഈ ബിസിനസ്സില്‍ ഞങ്ങൾക്ക് ലഭിക്കുന്ന ബോണസാണ്- അമിത് ഗുപ്ത കൂട്ടിച്ചേർത്തു.