വിമെൻ ഡെലിവറി എക്‌സിക്യൂട്ടീവ് ജോലിക്ക് താത്പര്യമുണ്ടോ? യോഗ്യത എസ്എസ്എൽസി, അപേക്ഷ മെയ് 20 വരെ
എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം.
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി സംയുക്തമായി സംഘടിപ്പിക്കുന്ന സങ്കൽപ് നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസം നീണ്ടുനിൽക്കുന്ന (women deleivery executive) സൗജന്യ വിമൻ ഡെലിവറി എക്‌സിക്യൂട്ടീവ് പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും മദ്ധ്യേയായിരിക്കണം പ്രായം. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് വേണം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 9446329897. അപേക്ഷ 20 വരെ സ്വീകരിക്കും.
ദേശീയ വിദ്യാഭ്യാസനയം: യുജിസി മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ശിൽപ്പശാല
സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സവിശേഷ പരിഗണന നൽകി മുഖ്യധാരയിലേക്കും നേതൃപദവിയിലേക്കും കൊണ്ടുവരാൻ സാധിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയവിദ്യാഭ്യാസനയം-2020 സംബന്ധിച്ച് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയ വിദ്യാഭ്യാസനയത്തെ ധാരമാക്കി യുജിസി മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങൾ പരിശോധിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും പങ്കെടുത്തു.