Vocational Courses : സി-ആപ്റ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകൾ; അവസാനതിയതി ഫെബ്രുവരി 14
പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമായിരിക്കും.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ സർക്കാർ അംഗീകൃത (Vocational Course) തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷ സി-ആപ്റ്റിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയതി ഫെബ്രുവരി 14. കൂടുതൽ വിവരങ്ങൾക്ക് 0471-2474720, 2467728, www.captkerala.com