സ്കൂൾ തുറക്കാന്‍ കുട്ടികൾക്ക് വാക്സീൻ നിർബന്ധമല്ല; ജീവനക്കാർക്ക് വാക്സിനേഷൻ അഭികാമ്യം; ആരോഗ്യമന്ത്രാലയം
കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ദില്ലി: സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്സിൻ നൽകുന്നത് നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാർശ ചെയ്യുന്നില്ല. എന്നാൽ ജീവനക്കാർക്ക് വാക്സിനേഷൻ നൽകുന്നത് അഭികാമ്യം ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 68 ശതമാനവും കേരളത്തിൽ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ആഘോഷങ്ങൾ പരിമിതമായ രീതിയിൽ മാത്രം നടത്തേണ്ടതാവശ്യമാണ്. രണ്ട് ഡോസ് വാക്സിൻ സമ്പൂർണ സുരക്ഷ നൽകുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona