സതേൺ റെയിൽവേയിൽ 3000ത്തിലധികം ഒഴിവുകൾ; കേരളത്തിൽ ആയിരത്തിലധികം; ജൂൺ 30 നകം അപേക്ഷിക്കണം
തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്.
ദില്ലി: സതേണ്‍ റെയില്‍വേ 3378 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 1349 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 683 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്. മറ്റ് ഒഴിവുകള്‍ തമിഴ്‌നാട്ടിലെ ഡിവിഷനുകളിലാണ്.
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്സ്, പ്ലംബര്‍, പെയിന്റര്‍ (ജനറല്‍), ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), റെഫ്രിജറേഷന്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് മെക്കാനിക്സ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, കാര്‍പ്പെന്റര്‍, മെഷിനിസ്റ്റ്, അഡ്വാന്‍സ് വെല്‍ഡര്‍, കോപ്പ, പി.എ.എസ്.എസ്.എ., എം.എല്‍.ടി. റേഡിയോളജി/പാത്തോളജി/കാര്‍ഡിയോളജി.
പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത.. 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എന്‍.സി.വി.ടി./എസ്.സി.വി.ടി. നല്‍കുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. എം.എല്‍.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടു സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി) പാസായിരിക്കണം. ഡിപ്ലോമ/ബിരുദം തുടങ്ങിയ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
ഫിറ്റര്‍ ഫ്രഷേഴ്‌സിന് രണ്ട് വര്‍ഷം. എം.എല്‍.ടി. ഫ്രഷേഴ്‌സിന് ഒരുവര്‍ഷവും മൂന്ന് മാസവുമാണ് പരിശീലനം. ഡീസല്‍ മെക്കാനിക് ഒഴികെയുള്ള മറ്റ് ട്രേഡിലേക്ക് ഒരുവര്‍ഷത്തെ പരിശീലനം. ഡീസല്‍ മെക്കാനിക് ട്രേഡിന് രണ്ടുവര്‍ഷത്തെ പരിശീലനം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. www.sr.indianrailways.gov.in ല്‍ News and updates Peronnsel Branch information എന്ന വിഭാഗത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona