യു.പി.എസ്.സി സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കാൻ തീരുമാനം

2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായുള്ള കോൾ ലെറ്റർ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

UPSC Civil Services interview to be starts from August 2

ദില്ലി: 2020-ലെ സിവിൽ സർവീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). രാജ്യത്ത് കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിൽ മാസം ആരംഭിച്ച അഭിമുഖ നടപടികൾ നിർത്തി വെക്കേണ്ടി വന്നത്.

സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2020-ലെ സിവിൽ സർവീസസ് പേഴ്സണൽ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് യു.പി.എസ്.സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായുള്ള കോൾ ലെറ്റർ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 27-ന് നടത്താനിരുന്ന സിവിൽ സർവീസസ് പ്രിലിമിനറി (2021), മേയ് ഒൻപതിന് നടത്താനിരുന്ന ഇ.പി.എഫ്.ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ യു.പി.എസ്.സി മാറ്റിവെച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios