ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ നടപ്പിലാക്കാവുന്ന പേറ്റന്റുകളിൽ സർവകലാശാലകൾ ശ്രദ്ധിക്കണം: ഉപരാഷ്‌ട്രപതി

കൂടുതൽ ശക്തമായ നയങ്ങൾ രൂപീകരിക്കാൻ സർവകലാശാലകളും ഗവണ്മെന്റും  തമ്മിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

Universities should pay attention to patents that can be exercised under intellectual property

ദില്ലി: സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഉണർവ് നൽകുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ നടപ്പിലാക്കാവുന്ന പേറ്റന്റുകൾക്ക് സർവകലാശാലകൾ (universites) കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി  എം. വെങ്കയ്യ നായിഡു (M. Venkaiah Naidu) ഇന്ന് എടുത്ത് പറഞ്ഞു. മികച്ച (researchers) ഗവേഷണ ഫലങ്ങൾക്കായി വ്യവസായ-ഇൻസ്റ്റിറ്റ്യൂട്ട് ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഡിൽ പഞ്ചാബ് സർവകലാശാലയുടെ 69-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, അധ്യാപകർക്ക് തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനുള്ള  അന്തരീക്ഷം കൂടുതൽ സൃഷ്ടിക്കാൻ സർവകലാശാലകളോട് അഭ്യർത്ഥിച്ചു, കൂടാതെ നിർണായക  ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ ശക്തമായ നയങ്ങൾ രൂപീകരിക്കാൻ സർവകലാശാലകളും ഗവണ്മെന്റും  തമ്മിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു.

മികച്ച നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്ന  ചെലവിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്ട്രപതി, അത്തരം വിദ്യാഭ്യാസം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലും സാമൂഹിക ഐക്യത്തിലും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ വികസനത്തിലും ശുഭകരമായ പരിവർത്തനത്തിന്  വഴിയൊരുക്കുമെന്ന്  അഭിപ്രായപ്പെട്ടു. ആരോഗ്യ ക്ഷമത നിലനിർത്താൻ യോഗയിലോ സ്‌പോർട്‌സിലോ പതിവായി പങ്കെടുക്കണമെന്നും നായിഡു തന്റെ പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉപദേശിച്ചു. നമ്മുടെ ശാരീരിക ആവശ്യങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് നമ്മുടെ പൂർവ്വികർ നിർദ്ദേശിച്ച പരമ്പരാഗത ഭക്ഷണം ശരിയായി പാകം ചെയ്ത് കഴിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

 

Latest Videos
Follow Us:
Download App:
  • android
  • ios