യുജിസി നെറ്റ്, ജെആർഎഫ് പരീക്ഷ പരിശീലനം, കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി; അപേക്ഷിക്കേണ്ടതെങ്ങനെ?

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം.

UGC NET and JRF exam training

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ (UGC NET and JRF Examinations) ജനറൽ പേപ്പറിന് 23 മുതൽ (Training) പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താൽപ്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡൻസ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2304577.

കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി: മെയ് 13 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്ടും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, പ്രസ് വര്‍ക്ക്, പോസ്റ്റ് പ്രസ്് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ്  എന്നീ കോഴ്‌സുകളിലേക്ക് മെയ് 13 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന  പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം നല്‍കും. സി-ആപ്ടിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയക്ക് നേരിട്ടും, 135 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്ട്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോണ്‍:  0495 2723666, 0495 2356591. Web site : www.captkerala.com.

Latest Videos
Follow Us:
Download App:
  • android
  • ios