Vaccination : വിദ്യാർത്ഥികളിൽ കൊവിഡ് വാക്സീനേഷൻ പ്രോത്സാഹിപ്പിക്കണം; സ്കൂൾ മേധാവികളോട് സിബിഎസ്ഇ

കൊവിഡ് വാക്സിനേഷൻ എടുക്കുന്നതിലൂടെ, ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്,   15-18 വയസ്സിനിടയിലുള്ള കുട്ടികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും സ്കൂളിലെത്തുന്ന  വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുമെന്നും സിബിഎസ്ഇ പറഞ്ഞു.

to encourage vaccination in students

ദില്ലി: 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡിനെതിരായ (Covid 19) പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ മാതാപിതാക്കളെയും (Vaccination) അധ്യാപകരെയും സ്‌കൂളുകളിലെ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കണമെന്ന് സിബിഎസ്ഇ (CBSE). അഫിലിയേറ്റ് സ്‌കൂളുകളുടെ മേധാവികളോടാണ് സിബിഎസ്ഇ നിർദ്ദേശിച്ചത്. കൊവിഡ് വാക്സിനേഷൻ എടുക്കുന്നതിലൂടെ, ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്,   15-18 വയസ്സിനിടയിലുള്ള കുട്ടികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും സ്കൂളിലെത്തുന്ന  വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുമെന്നും സിബിഎസ്ഇ പറഞ്ഞു.

15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷൻ നൽകാൻ മാതാപിതാക്കളെയും അധ്യാപകരെയും സ്‌കൂളുകളിലെ ജീവനക്കാരെയും പ്രോത്സാഹിപ്പിക്കാൻ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളുടെ മേധാവികളോട് നിർദ്ദേശിക്കുന്നു. സിബിഎസ്ഇ പ്രസ്താവനയിൽ പറഞ്ഞു. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ് നൽകുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ ശനിയാഴ്ച (ജനുവരി 1) മുതൽ ദില്ലിയിൽ ആരംഭിച്ചു. 

15-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ കൊവിഡ് വാക്‌സിനുകളുടെ ആദ്യ ഘട്ടം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഷോട്ടുകളും അദ്ദേഹം പ്രഖ്യാപിച്ചു. സ്കൂളുകളും വിദ്യാർത്ഥികളും സാധാരണ നിലയിലേക്ക് മടങ്ങാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios