അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്നവർക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കും

അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
 

Those who have studied in non-recognized schools will be facilitated for further studies

തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് 2മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വർഷം പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് സർക്കർ നൽകിയിട്ടുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios