കൊവിഡ്: കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ഇത്തവണ ഇല്ല
യുജിസി-പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക.
ദില്ലി: കേന്ദ്ര സർവകലാശാലകളിലേക്കുള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കൊവിഡ് വൈറസ് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയത്. പ്ലസ് ടു പരീക്ഷയിലെ മാർക്കുകൾ ആകും പ്രവേശനത്തിനായി ഇത്തവണ പരിഗണിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona