ഭിന്നശേഷിക്കാർക്ക് അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക നിയമനം
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ (കാഴ്ച പരിമിതർ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
തിരുവനന്തപുരം: കേരളസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്)സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എ/ബി.എസ്.സി/ബികോം ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കന്നഡയും മലയാളവും എഴുതുവാനും വായിക്കുവാനും അറിയണം. 18നും 41നുമിടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 27,800 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ (കാഴ്ച പരിമിതർ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് ഏറ്റവും അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കാഴ്ച പരിമിതരുടെ അഭാവത്തിൽ മൂക/ബധിര/അസ്ഥിവൈകല്യം ഉള്ളവരെയും പരിഗണിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona