പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: അധ്യാപകർക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാപ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക്തലം) തസ്തികകളിലേക്കാണ് നിയമനം. 

teachers can apply for deputation in samagra siksha kerala

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന- ജില്ല- ബിആർസി തലങ്ങളിലുള്ള വിവിധ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 
സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാപ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക്തലം) തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssgkerala.in) ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് & എയ്ഡഡ്) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവനകാലാവധി ഉണ്ടാകണം. മേൽപറഞ്ഞ 1, 2, 3 തസ്തികകളിലേക്ക് യോഗ്യരായവരുടെ അപേക്ഷകൾ 31-07-2021-ന് വൈകുന്നേരം 5ന് മുൻപായി സമഗശിക്ഷാ കേരള സ്റ്റേറ്റ്പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം.

ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ട്രെയിനർ തസ്തികയിലേക്കുള്ള അപേക്ഷകൾ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രാജക്ട് ഓഫീസുകളിലേക്ക്
31-07-2021-ന് മുൻപ് ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ട്രെയിനർ തസ്തികയിൽ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമർപ്പിക്കണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios