Competitive Exam : മത്സര പരീക്ഷ പരിശീലന ക്ലാസ്: അധ്യാപകർക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അധ്യാപന മേഖലയിലുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. 

teachers can apply for Competitive Exam

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടത്തുന്ന (Competitive Exam) മത്സരപരീക്ഷ പരിശീലന ക്ലാസ് (training programmes)  നടത്തുന്നതിന് പരിചയസമ്പന്നരായ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മണിക്കൂറിന് 500 രൂപയാണ് വേതനം. താത്പര്യമുള്ള അധ്യാപകർ ബയോഡേറ്റ സബ് റീജ്യണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, സംഗീത കോളേജിന് സമീപം, തൈക്കാട് എന്നവിലാസത്തിലോ placementsncstvm@gmail.com ലോ അയയ്ക്കണം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അധ്യാപന മേഖലയിലുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അപേക്ഷയ്‌ക്കൊപ്പം നൽകണം. അപേക്ഷകൾ 20 നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113 / 8304009409.

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത് തുടക്കം; തീർപ്പാക്കിയത് 23,000 കെട്ടിക്കിടന്ന ഫയലുകൾ

ഭിന്നശേഷിക്കാർക്ക് മത്സര പരീക്ഷാ പരിശീലനം
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നു. മൂന്നു മുതൽ ആറു മാസംവരെയാണ് പരിശീലനം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം - 695 015 എന്ന വിലാസത്തിലോ, vrctvm@nic.in ലോ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2530371, 2531175, 9446950021.

Kudumbasree : എന്റെ തൊഴിൽ എന്റെ അഭിമാനം' കുടുംബശ്രീ സർവേ; ഇതുവരെ രജിസ്റ്റർ ചെയ്തത് 5.91 ലക്ഷം പേർ
 

Latest Videos
Follow Us:
Download App:
  • android
  • ios