സ്‌കോൾ-കേരള: 2019-21 ബാച്ച് പ്ലസ്ടു വിദ്യാർഥികൾ ടി.സി. കൈപ്പറ്റണം

വിദ്യാർഥികൾ സ്‌കോൾ-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ടിസി കൈപ്പറ്റണം

TC for scole kerala students

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനെ 2019-21 ബാച്ചിൽ ഹയർസെക്കൻഡറി കോഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദങ്ങളിൽ നിന്നും, ഓപ്പൺ റെഗുലർ വിദ്യാർഥികൾ സ്‌കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പൺ റെഗുലർ വിദ്യാർഥികളുടെ കോൺടാക്ട് സർട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളിൽ ലഭിക്കും. വിദ്യാർഥികൾ സ്‌കോൾ-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ടിസി കൈപ്പറ്റണം. 

ഓപ്പൺ റെഗുലർ കോഴ്‌സിന് 01, 05, 09, 39 എന്നീ സബ്ജക്റ്റ് കോമ്പിനേഷനുകളിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീസ് പൂർണ്ണമായി അടച്ച വിദ്യാർഥികൾ ടി.സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് ജില്ല ഓഫീസിൽ സമർപ്പിക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ നിന്നും യൂസർ ഐഡി, പാസ്സ് വേഡ് ഉപയോഗിച്ച് കോഷൻ ഡെപ്പോസിറ്റിനുള്ള രസീത് പ്രിന്റെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ്ജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ  ലഭിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Latest Videos
Follow Us:
Download App:
  • android
  • ios