സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം; മാനദണ്ഡങ്ങൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഫലപ്രഖ്യാപന തിയ്യതിയും, മാർക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നൽകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഓപ്ഷണല്‍ പരീക്ഷയുടെ സമയക്രവും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയ മാനദണ്ഡത്തിന്‍റെ അന്തിമ രൂപം ബോര്‍ഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കും
സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് സമര്‍പ്പിച്ച മാനദണ്ഡങ്ങൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യ നിർണയ മാനദണ്ഡങ്ങൾ തത്വത്തില്‍ അംഗീകരിക്കുന്നതായി ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മാനദണ്ഡത്തിന്‍റെ അന്തിമ രൂപം ബോര്‍ഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.
അതിനിടെ സിബിഎസ്ഇ 10, 12 റഗുലർ വിദ്യാർത്ഥികൾക്ക് നൽകിയ ഇളവുകൾ പ്രൈവറ്റ്, കംപാർട്ട്മെന്റൽ, റിപ്പീറ്റ് വിദ്യാർത്ഥികൾക്കും നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1157 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരീക്ഷ ഒഴിവാക്കി പ്രകടനം നിശ്ചയിക്കുന്ന റഗുലർ വിദ്യാർത്ഥികളുടെ മാനദണ്ഡം തങ്ങൾക്കും നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
ഫലപ്രഖ്യാപന തിയ്യതിയും, മാർക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നൽകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഓപ്ഷണല്‍ പരീക്ഷയുടെ സമയക്രവും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയ മാനദണ്ഡത്തിന്‍റെ അന്തിമ രൂപം ബോര്‍ഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.
പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന് മുപ്പത് ശതമാനം വീതം വെയിറ്റേജും പന്ത്രണ്ടാം ക്ലാസ് മോഡൽ , ടേം,യൂണിറ്റ് പരീക്ഷകകളുടെ മാര്‍ക്കിന് നാല്‍പത് ശതമാനം വെയിറ്റേജും നല്‍കുമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ അക്കാദമിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഐസിഎസ്ഇ മൂല്യനിര്‍ണയം നടത്തുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona