രാജ്യത്തെ മുഴുവൻ സ്കൂളുകളും തുറക്കണം: വിദ്യാർത്ഥി സുപ്രീംകോടതിയിൽ
സ്കൂളുകളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ല. പ്രത്യേകിച്ച് പിന്നാക്ക വിദ്യാർത്ഥികൾക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പൂർണ്ണ വികസനം നടക്കുന്നില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
ദില്ലി:രാജ്യത്തെ മുഴുവൻ വിദ്യാലങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സുപ്രീം കോടതിയിൽ. അമർ പ്രേം പ്രകാശ് എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് .രാജ്യത്തുടനീളമുള്ള സ്കൂളുകൾ വീണ്ടും തുറക്കാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാർത്ഥികളിൽ മാനസികമായ സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകളിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ല. പ്രത്യേകിച്ച് പിന്നാക്ക വിദ്യാർത്ഥികൾക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പൂർണ്ണ വികസനം നടക്കുന്നില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona