എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും

കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു. 

SSLC Plus Two and VHSE exam dates will be announced tomorrow

തിരുവനന്തപുരം: എസ്എസ്എൽസി (SSLC), പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty) പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു.

അതേസമയം എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉള്‍പ്പെടുത്തണമെന്നതില്‍ ഉടന്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios